HOME
DETAILS

വിപണനമൂല്യമില്ലാത്ത ഗാന്ധിയെ ആര്‍ക്കുവേണം

  
backup
January 28 2017 | 19:01 PM

%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%a8%e0%b4%ae%e0%b5%82%e0%b4%b2%e0%b5%8d%e0%b4%af%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%97%e0%b4%be%e0%b4%a8

ഗാന്ധി കൊല്ലപ്പെട്ടിട്ട് നാളെ 69 വര്‍ഷം തികയുകയാണ്. രാഷ്ട്രപിതാവ് എന്നും മഹാത്മാവ് എന്നും രക്തസാക്ഷിദിനമെന്നും വിശേഷിപ്പിക്കാതിരിക്കുന്നത് ഭയംകൊണ്ടാണ്. കാരണം, ഒരു ആദരവിനും അര്‍ഹതയില്ലാത്ത, വിപണനമൂല്യമില്ലാത്ത എടുക്കാച്ചരക്കായി ആ മനുഷ്യന്‍ മാറിക്കഴിഞ്ഞുവെന്നു സ്ഥാപിക്കാന്‍ വ്യഗ്രതകൊള്ളുകയാണല്ലോ ഇന്നു പലരും.
അറുപത്തൊന്‍പതു കൊല്ലംമുമ്പു 'പൂര്‍വികന്‍' ജീവനെടുത്ത മഹാത്മാവിന്റെ സ്മരണകൂടി വെട്ടിനുറുക്കിക്കൊണ്ടിരിക്കുകയാണല്ലോ ഇന്നു പലരും. രക്തസാക്ഷിത്വം, രാഷ്ട്രപിതാവ് തുടങ്ങിയ വാക്കുകള്‍ ഗാന്ധിയുമായി കൂട്ടിച്ചേര്‍ത്തു പറയുന്നതു രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെ വിശേഷിപ്പിക്കുന്നതു യു.എ.പി.എ വകുപ്പു ചുമത്തി ശിക്ഷിക്കാനുള്ള സാധ്യതയും ഭയക്കേണ്ടിയിരിക്കുന്നു. ഇതു വെറുതെ പറയുന്നതല്ല. ഗാന്ധിജിയെ പ്രകീര്‍ത്തിക്കുന്ന ഓരോ വാക്കും ദൃശ്യവും അപ്രസക്തമാക്കിക്കൊണ്ടിരിക്കുകയാണ് ഇക്കാലത്ത്. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ഗാന്ധിയുടെ ചിത്രം ഖാദി കമ്മിഷന്റെ കലണ്ടറില്‍നിന്നും ഡയറിയില്‍നിന്നും പുറത്തുകളഞ്ഞിരിക്കുന്നു. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പ്രധാനമന്ത്രിയുടെ 'ആകര്‍ഷകമായ' ചിത്രം അവിടെ സ്ഥാനം പിടിച്ചും കഴിഞ്ഞു. ഒന്നുരണ്ടു ദിവസത്തെ വാര്‍ത്തയും വിശദീകരണവും, പ്രശ്‌നം അവിടെ ഒതുങ്ങി.

ഗാന്ധിയുടെ ചിത്രം മാറ്റിയതില്‍ ഒരു അപാകതയുമില്ലെന്നാണു ഖാദി കമ്മിഷന്‍ ചെയര്‍മാന്‍ വിനയ്കുമാര്‍ സക്‌സേന വിശദീകരിച്ചത്. ഗാന്ധിജിയുടെ തത്വശാസ്ത്രമാണു ഖാദിയെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും ഇക്കാലത്ത് അതിനു വിപുലമായ പ്രചാരം ലഭിക്കുന്നതിനു കാരണമായത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ആ തരത്തില്‍ ഖാദിയുടെ ബ്രാന്‍ഡ് അംബാസഡറായി മോദിയുടെ ചിത്രം തന്നെയല്ലേ ഡയറിയിലും കലണ്ടറിലും ചേര്‍ക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.

ഖാദി കമ്മിഷന്റെ വിശദീകരണത്തിനെതിരേ വിമര്‍ശനമുയര്‍ന്നപ്പോള്‍ ന്യായീകരണവുമായി രംഗത്തെത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയായിരുന്നു! ഇത്രകാലവും കോണ്‍ഗ്രസ് ഭരിച്ചിട്ടും ഖാദിയുടെ വില്‍പ്പന രണ്ടുമുതല്‍ ഏഴുശതമാനംവരെ മാത്രമായിരുന്നുവെന്നും മോദി ഭരണത്തിലേറിയതോടെ അത് 35 ശതമാനത്തിലേയ്ക്കു കുതിച്ചുയര്‍ന്നുവെന്നുമാണ് അവര്‍ പറയുന്നത്. യുവജനങ്ങളുടെ ഐക്കണായി മോദി മാറിയതാണതിനു കാരണമത്രേ. തോര്‍ത്തു മുണ്ടുടുത്ത, വായില്‍ പല്ലില്ലാത്ത, മൊട്ടത്തലയനായ ഗാന്ധിയുടെ ചിത്രം കണ്ടാല്‍ ആരു തിരിഞ്ഞുനോക്കാനാണ്!

ഈ പ്രശ്‌നത്തില്‍ ഇടപെട്ടു പ്രതികരിച്ച ഹരിയാനയിലെ ബി.ജെ.പി മന്ത്രി അനില്‍ വിജ് കുറേക്കൂടി കടന്ന വാക്കുകളാണു പ്രയോഗിച്ചത്. ആര്‍ക്കും വേണ്ടാത്ത ഗാന്ധിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്നുതന്നെ എടുത്തുകളയുമെന്നും പകരം മോദിജിയുടെ ചിത്രം ചേര്‍ക്കുമെന്നും അതു വൈകാതെ തന്നെ യാഥാര്‍ഥ്യമാക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഇങ്ങനെയൊക്കെ പറയാനുള്ള കാരണവും അദ്ദേഹം നിരത്തി. ഗാന്ധിയുടെ ചിത്രമുള്ളതിനാലാണ് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഇത്രയും ഇടിഞ്ഞത്. ഗാന്ധിയേക്കാള്‍ വിപണനമൂല്യം മോദിജിക്കാണ്. അതുകൊണ്ട് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം കൂട്ടാന്‍ മോദിജിയുടെ ചിത്രം ഉള്‍പ്പെടുത്തണം.

വിവാദമായപ്പോള്‍ അദ്ദേഹം വാക്കുകള്‍ പിന്‍വലിച്ചുവെന്നതു ശരി. എന്നാല്‍, പിന്‍വലിക്കല്‍ അങ്ങനെ പറഞ്ഞതില്‍ ഖേദം തോന്നിയിട്ടായിരുന്നില്ല, ജനത്തിന് ഇഷ്ടമാകില്ലെന്നതിനാലാണ്. പറഞ്ഞകാര്യങ്ങള്‍ തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ആവര്‍ത്തിക്കുന്നതോടെ ഗാന്ധിജി എടുക്കാച്ചരക്കാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിക്കുക തന്നെയാണ് അദ്ദേഹം ചെയ്തത്.

ഗാന്ധിജിക്കെതിരേയുള്ള ഇത്തരം ആരോപണങ്ങള്‍ ഒരു കോണില്‍നിന്നു മാത്രമല്ല ഉണ്ടാകുന്നത്. ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവും ലോക്‌സഭാ അംഗവുമായ അസദുദ്ദീന്‍ ഉവൈസിയും നടത്തി ഒരു പ്രസ്താവന. അത് ഇങ്ങനെയായിരുന്നു: 'ഗാന്ധിയേക്കാള്‍ മഹാനായ നേതാവായിരുന്നു അംബേദ്കര്‍. മതേതരത്വത്തിന്റെ കാര്യത്തിലും ജാതിനിര്‍മാര്‍ജനത്തിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ നിലപാടായിരുന്നു ഉന്നതമായിരുന്നത്.'

ജീവിച്ചിരുന്ന കാലത്തുതന്നെ ഗാന്ധിയെ അവമതിക്കാന്‍ ഏറെ ശ്രമം നടന്നിരുന്നുവെന്നതു സത്യം. ചര്‍ച്ചിലും ജിന്നയും മാത്രമല്ല, ഇന്ത്യന്‍ നേതാക്കളില്‍ പലരും ഒളിഞ്ഞും തെളിഞ്ഞും ഇക്കാര്യത്തില്‍ രംഗത്തുണ്ടായിരുന്നു. നിയമലംഘനവും നിസ്സഹകരണവും പോലുള്ള ഗാന്ധിയുടെ സമരമുറകളൊന്നും സ്വതന്ത്ര ഇന്ത്യയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കണമെന്നു ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണമെന്നും വ്യക്തിയെ വാഴ്ത്തല്‍ ഒരു തരത്തിലും അനുവദിക്കാന്‍ പാടില്ലെന്നും ശാഠ്യം പിടിച്ചവര്‍ ആരൊക്കെയാണെന്നതു ചരിത്രത്താളുകളില്‍ മായാതെ കിടപ്പുണ്ട്.

എന്നാല്‍, വിഭജനത്തിനു തൊട്ടുമുന്‍പും ശേഷവും ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമുള്ള അതിര്‍ത്തികളില്‍ ചോരപ്പുഴയൊഴുകാന്‍ തുടങ്ങിയപ്പോള്‍ ഓടിയെത്താന്‍ നേതാക്കളില്‍ ആരുമുണ്ടായിരുന്നില്ല. അധികാരമുറപ്പിക്കാനും അധികാരത്തിലേറാനും നിലനിര്‍ത്താനുമുള്ള പങ്കപ്പാടിലായിരുന്നു അവരെല്ലാം. അപ്പോഴും അര്‍ധനഗ്നനും കൃശഗാത്രനുമായ ഒരു മനുഷ്യന്‍ ബംഗാള്‍ ഗ്രാമങ്ങളിലൂടെ ശാന്തിപ്രചാരണവുമായി ഓടിനടക്കുന്നുണ്ടായിരുന്നു.

ആ മനുഷ്യനിലെ നന്മ തിരിച്ചറിഞ്ഞാണ് പഞ്ചാബില്‍ ആയുധധാരികളായ പതിനായിരക്കണക്കിനു പട്ടാളക്കാര്‍ക്കു കഴിയാത്തത് ബംഗാളില്‍ ഒരാള്‍ക്കു കഴിഞ്ഞുവെന്ന് ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റന്‍ പറഞ്ഞത്. അത്തരമൊരു മഹാന്റെ വേര്‍പാടിന്റെ ആഴം കണ്ടറിഞ്ഞാണു ഗാന്ധി മരിച്ചപ്പോള്‍ 'ലോകം കേഴുന്നു' എന്ന് ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള ലോകമാധ്യമങ്ങള്‍ വലിയ തലക്കെട്ടോടെ വാര്‍ത്ത നല്‍കിയത്.

ലോകനേതാക്കളും വിഖ്യാതപുരുഷന്മാരുമെല്ലാം ഏകകണ്ഠമായി വാഴ്ത്തിയത് നന്മ നിറഞ്ഞ ആ ജീവതത്തോടുള്ള ആദരവുമൂലമായിരുന്നു. അതൊക്കെ ഇനി നമുക്കു മറക്കാം. 69 വര്‍ഷം മുന്‍പു വെടിവച്ചുകൊന്ന ഗാന്ധിയുടെ സ്മരണയെപ്പോലും വെട്ടിനുറുക്കാം. വിപണനമൂല്യമില്ലാത്ത ഗാന്ധിയെ ആര്‍ക്കുവേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago