കുളം 'കുള'മാകാതിരിക്കാന്‍ കുട്ടികളുടെ സംരക്ഷണ വലയം
ചെറുവത്തൂര്‍: പിലിക്കോട് വറക്കോട്ട് വയല്‍ പുതിയ കുളം വേനല്‍ക്കാലത്തു കളിക്കളമാകാതിരിക്കാന്‍ കുട്ടികളുടെ സംരക്ഷണ വലയം. അനിയന്ത്രിതമായ ജലചൂഷണത്തെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഈ കുളം പൂര്‍ണമായും വറ്റിയിരുന്നു. പിന്നീട് കുട്ടികള്‍ക്കു ക്രിക്കറ്റ് കളിക്കാനുള്ള ഇടമായി പിലിക്കോട് പഞ്ചായത്തിലെ ഏറ്റവും വലിയ കുളം മാറുകയും ചെയ്തു. ഇത്തവണ ആ സ്ഥിതി ഉണ്ടാകാതിരിക്കാന്‍ പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണു രംഗത്തെത്തിയത്.
കുളത്തില്‍ മോട്ടോര്‍ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്യുന്നതാണു കുളം വറ്റാന്‍ കാരണമാകുന്നത്. ഇതിനെതിരേയുള്ള ബോധവല്‍ക്കരണമെന്ന നിലയിലാണ് മൂന്നു വര്‍ഷമായി ശുദ്ധജല മത്സ്യ കൃഷി ചെയ്യുന്ന കുളത്തിനു ചുറ്റും കുട്ടികള്‍ സംരക്ഷണ വലയം തീര്‍ത്തത്. ബോധവല്‍ക്കരണ പരിപാടി പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ടി മോഹനന്‍ അധ്യക്ഷനായി. വി.പി രാജീവന്‍, ടി ഓമന, വി.പി ഗംഗാധരന്‍, രാജന്‍, സിന്ധു, രാജേഷ്, മനോജ് കുമാര്‍, ജെ അബ്ദുല്‍ ലത്തീഫ്, പി.സി ചന്ദ്രമോഹന്‍, അരുരാജ്, ഉണ്ണി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."