കെജ്രിവാളിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുക്കാന്‍ പൊലിസിന് തെരഞ്ഞെടുപ്പ് കമിഷന്റെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ജനുവരി എട്ടിന് ഗോവയില്‍ കെജ്രിവാള് നടത്തിയ പ്രസ്താവനയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നതാണെന്ന് കമ്മിഷന് കണ്ടെത്തിയത്
'മറ്റുള്ളവരില്‍ നിന്നും പൈസ വാങ്ങു, എന്നിട്ട് ഞങ്ങള്‍ക്ക് വോട്ടു ചെയ്യു' എന്ന കെജ് രിവാളിന്റെ പ്രസ്താവനയാണ് വിവാദമായത്. ഇത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കെജ് രിവാളിന് നേരത്തെ നോട്ടിസ് അയച്ചിരുന്നു.
എന്നാല്‍ താന്‍ തെരഞ്ഞെടുപ്പ് ചട്ടത്തിനെതിരായി ഒന്നും തന്നെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വോട്ടിനു വേണ്ടി ആര്‍ക്കും പണം നല്‍കിയിട്ടില്ല. പണം നല്കുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നാണ് ഞാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."