സഊദി പി.എം.ഫ് ബ്ലഡ് ഡോണേഴ്സ് ഫോറം നിലവില്‍വന്നു
ജിദ്ദ: ഗ്ലോബല്‍ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ സഊദി ഘടകമായ പി.എം.എഫ് സഊദി അറേബ്യ ബ്ലഡ് ഡോണേഴ്സ് ഫോറം നിലവില്‍ വന്നു. പിഎംഎഫ് സഊദി നാഷണല്‍ പ്രസിഡന്റ് ആയ ഡോ. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പിഎംഫ് കേരള കോ ഓര്‍ഡിനേറ്റര്‍ ചന്ദ്രസേനന് ഉദ്ഘാടനം നിര്‍വഹിച്ചു . അസ്ലം പാലത്തിനെ പിഎംഫ് ബ്ലഡ് ഡോനോര്സ് ഫോറം ചെയര്‍മാനായി തെരഞ്ഞെടുത്തു.
സഊദിയിലെ ഏറ്റവും വലിയ ബ്ലഡ് ബാങ്ക് ആയി ഈ സംരംഭം മാറട്ടെ എന്ന് സഊദിയിലെ മുഴുവന്‍ പിഎംഎഫ് യൂനിറ്റുകളെയും നിലവില്‍ കൊണ്ടുവന്ന ജിസിസി കോ ഓര്‍ഡിനേറ്റര്‍ റാഫി പാങ്ങോട് ആശംസിച്ചു.
ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ സ്റ്റീഫന്‍ കോട്ടയം, ഗോപന് ,ബോബി ജോസഫ് ,റഹീം കൊച്ചി ,സവാദ് ആയത്തില്‍ ,അസ്ലം പാലത്ത്, പ്രമോദ് കൊടുങ്ങല്ലൂര്‍ ,ശംസുദ്ധീന്‍, ഗിരി, ഫവാദ് സലിം ,ജിസിസി ചെയര്മാന് അബ്ദുല്‍ സലാം പെരുമ്പാവൂര്‍, റിയാദ് സെന്‍ട്രല്‍ കമ്മറ്റി മീഡിയ കോര്‍ഡിനേറ്റര്‍ അജ്മല്‍ ആലംകോട്, ഗ്ലോബല്‍ മീഡിയ വക്താവ് ജയന് കൊടുങ്ങല്ലൂര്‍ ,ഗ്ലോബല്‍ ട്രഷറര്‍ നൗഫല്‍ മടത്തറ, ദമ്മാം റീജിയണല്‍ പ്രസിഡന്റ് ഷമീം പാങ്ങോട്, ജോര്‍ജ് കുട്ടി മാങ്കുളം, മറാത്ത് പ്രസിഡന്റ് ഷാജി പാലോട്, റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് മുജീബ് കായംകുളം, സെക്രട്ടറി ഷിബു ഉസ്മാന്, റാബാബി പ്രസിഡന്റ് രാജേഷ്, നസീര്‍ മുക്കം, ഷെരീക് തൈകണ്ടി, ഹനീഫ മുക്കം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."