HOME
DETAILS

മഹല്ലുകളില്‍ പ്രശ്‌നം സൃഷ്ടിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹം: സമസ്ത ലീഗല്‍ സെല്‍

  
backup
May 27, 2016 | 9:12 PM

%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b8%e0%b5%83

മലപ്പുറം: സമാധാനപൂര്‍വം മുന്നോട്ടുപോകുന്ന മഹല്ലുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള കാന്തപുരം സുന്നി വിഭാഗത്തിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നു സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍ ഹാജി കെ. മമ്മത് ഫൈസി, കണ്‍വീനര്‍ പി.എ ജബ്ബാര്‍ ഹാജി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വയനാട്ടിലെ വാരാമ്പറ്റ മഹല്ലില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതും ഇന്നലെ മലപ്പുറം കക്കോവ് ജുമാമസ്ജിദില്‍ ജുമുഅക്കു തടസം നില്‍ക്കുകയും ചെയ്തതാണ് ഏറ്റവും പുതുതായി ഉണ്ടായ സംഭവങ്ങള്‍. മഹല്ലുകളില്‍ സ്വാധീനമില്ലെന്നു ബോധ്യമാകുമ്പോള്‍ കായികമായി നേരിടുകയും ആസൂത്രിതമായി അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുകയാണ് വിവിധ സ്ഥലങ്ങളിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
ഭരണസ്വാധീനത്തിന്റെ മറവില്‍ മഹല്ലുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ അപലപനീയമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിയമപാലകരും ഇക്കാര്യം തിരിച്ചറിയണമെന്നും നേതാക്കള്‍ പറഞ്ഞു. കക്കോവില്‍ കാന്തപുരം വിഭാഗം അക്രമത്തില്‍ പരുക്കേറ്റവരെ സമസ്ത ലീഗല്‍ സെല്‍ ഭാരവാഹികള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബണ്ടി ചോര്‍ കേരളത്തില്‍; തടഞ്ഞുവെച്ച് എറണാകുളം റെയില്‍വെ  പൊലിസ്, കോടതിയില്‍ വന്നതെന്ന് വിശദീകരണം

Kerala
  •  a few seconds ago
No Image

കോഴിക്കോട് വാണിമേലില്‍ തേങ്ങാക്കൂടായ്ക്കു തീപിടിച്ചു; കത്തിയമര്‍ന്നത് മൂവായിരത്തിലേറെ തേങ്ങയും കെട്ടിടവും

Kerala
  •  3 minutes ago
No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  32 minutes ago
No Image

ഗ്യാസ് കുറ്റികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  38 minutes ago
No Image

ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ'; ടിക്കറ്റ് വില്‍പ്പന തുടങ്ങി

Football
  •  43 minutes ago
No Image

യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി

Kerala
  •  an hour ago
No Image

3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  an hour ago
No Image

യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസത്തില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി

Kerala
  •  an hour ago
No Image

ലെബനാന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വധിച്ചു

International
  •  an hour ago
No Image

വിമതശല്യം തീരുമോ? ഇന്നലെ നടന്നത് വിമതരെ ഒതുക്കാനുള്ള നെട്ടോട്ടം

Kerala
  •  an hour ago