ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകള്‍ നികത്തണം: കെ.എ.ടി.എഫ്
മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടക്കുന്ന സന്ദര്‍ഭത്തിലും ജില്ലയില്‍ ധാരാളം അറബി അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതു വിദ്യാര്‍ഥികളോടുള്ള അവകാശ ലംഘനവും നീതിനിഷേധവുമാണെന്നും കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ജില്ലാ കൗണ്‍സില്‍. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും നിയമനം നടത്താത്തതു പ്രതിഷേധാര്‍ഹമാണെന്നും കൗണ്‍സില്‍ വിലയിരുത്തി.
വിഷയത്തില്‍ എത്രയും പെട്ടെന്നു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി അധ്യക്ഷനായി. തെരഞ്ഞെടുപ്പിന് ഇ.എ റഷീദ് നേതൃത്വം നല്കി. സംസ്ഥാന സെക്രട്ടറി സി. അബ്ദുല്‍ അസീസ്, സി.ടി കുഞ്ഞയമു, ടി.പി അബ്ദുല്‍ഹഖ്, ഇബ്രാഹീം മുതൂര്‍, എസ്.എ റസാഖ്, സി.എച്ച് ഫാറൂഖ് സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹികള്‍: പി.കെ ഷാഹുല്‍ ഹമീദ് മേല്‍മുറി (പ്രസി), പി. അബ്ദുല്‍ ലത്തീഫ്, സി.എം.എ ഗഫൂര്‍, ടി.പി.എ റഹീം, സി.പി മുഹമ്മദ് കുട്ടി, സി.എം ഇബ്രാഹിം (വൈ.പ്രസി), എസ്.എ റസാഖ് (ജന.സെക്ര), കെ. മുഹമ്മദ് ഷാഫി, സി.എച്ച് ഫാറൂഖ്, പി.കെ ശാക്കിര്‍, മുഹമ്മദ് എന്ന മാനു, എ. മുഹമ്മദ് ബഷീര്‍ (സെക്ര), എം. മന്‍സൂര്‍ (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."