HOME
DETAILS

വികസനകാര്യത്തില്‍ കൈകോര്‍ത്ത് നിയുക്ത എം.എല്‍.എമാര്‍

  
backup
May 27, 2016 | 10:29 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%95%e0%b5%8b%e0%b4%b0

കോഴിക്കോട്: നഗരത്തിന്റെ സമഗ്ര വികസനത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് നിയുക്ത എം.എല്‍.എമാര്‍. നഗരജനത നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ കുടിവെള്ളം, റോഡ് വികസനം, മാലിന്യ നിമാര്‍ജനം എന്നിവ പരിഹരിക്കാന്‍ രാഷ്ട്രീയവും മണ്ഡലവും മറന്ന് ഒരുമിക്കുമെന്നാണ് ഡോ. എം.കെ മുനീര്‍ ( കോഴിക്കോട് സൗത്ത് ), വി.കെ.സി മമ്മദ് കോയ (ബേപ്പൂര്‍), എ. പ്രദീപ്കുമാര്‍ (കോഴിക്കോട് നോര്‍ത്ത് ) എന്നിവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്. കുടിവെള്ള ക്ഷാമം, കരിപ്പൂര്‍ വിമാനത്താവള വികസനം, സൈബര്‍ പാര്‍ക്ക്, റെയില്‍വേ വികസനം, ബേപ്പൂര്‍ തുറമുഖ വികസനം തുടങ്ങിയവ കോഴിക്കോടിന്റെ പൊതുവായ പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ കൈകോര്‍ത്ത് നീങ്ങും. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച 'കേരളസഭ-2016' മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മൂവരും. ജനങ്ങള്‍ക്കാവശ്യമായ അടിയന്തര പ്രശ്‌നങ്ങളില്‍ കക്ഷിരാഷ്ട്രീയം മറന്ന് ഇടപെടും. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ മണ്ഡലങ്ങളുടെ അതിര്‍വരമ്പുകള്‍ നോക്കാതെ പ്രവര്‍ത്തിക്കുമെന്നും നിയുക്ത എം.എല്‍.എമാര്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനമാരംഭിച്ച നഗരപാതാ വികസന പദ്ധതി കൂടുതല്‍ സജീവമാക്കുമെന്നും മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ പ്രവൃത്തി ഒരു വര്‍ഷം കൊണ്ട് തീര്‍ക്കാന്‍ കഴിയും വിധം പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ 20 ശതമാനം പ്രവൃത്തികൂടി പൂര്‍ത്തികരിച്ചാല്‍ നഗരത്തിലെ കുടിവെള്ളക്ഷാമം ഇല്ലാതാകും. കോട്ടപ്പറമ്പ് ആശുപത്രിയുടെയും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെയും   നവീകരണമാണ് ഇത്തവണ മുന്‍പിലുള്ള പ്രധാന അജന്‍ഡ. കുതിരവട്ടം ആശുപത്രിയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികളാണ് തയാറായി വരുന്നത്. ഇതിനായി ബജറ്റില്‍ 10 കോടി അനുവദിച്ചിട്ടുണ്ട്. ഇത് ലഭ്യമാക്കാന്‍ ഭരണകക്ഷി എം.എല്‍.എമാരായ വി.കെ.സിയും പ്രദീപും സഹായിക്കണം.
 കോട്ടപ്പറമ്പ് ആശുപത്രിയില്‍ 31 പുതിയ തസ്തികകള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അത് റദ്ദ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുനീര്‍ പ്രദീപിനോടും വി.കെ.സിയോടുമായി പറഞ്ഞു. നഗരത്തില്‍ വരും നാളുകളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രധാന്യം നല്‍കാനാണ് കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നതെന്നും എം.എല്‍.എയെന്ന നിലയില്‍ താനും അതിനൊപ്പം സഹകരിക്കുമെന്നും വി.കെ.സി മമ്മദ് കോയ പറഞ്ഞു.
നമ്മുടെ ഒഴുക്കുചാലുകള്‍ ഇന്ന് അഴുക്കുചാലുകളാണ്. മാലിന്യസംസ്‌കരണ സംസ്‌കാരം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കും. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ ബോധവല്‍ക്കരണം വേണം. മാലിന്യം വലിച്ചെറിയുന്ന സംസ്‌കാരം ഒഴിവാക്കണം. കക്കൂസ് മാലിന്യവും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതി കോഴിക്കോട്ടും നടപ്പാക്കേണ്ടതുണ്ട്. നഗരത്തിനൊപ്പം തന്റെ മണ്ഡലത്തിലെ ഫറോക്കിലും രാമനാട്ടുകരയിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ഇതു പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും വി.കെ.സി പറഞ്ഞു.
10 വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് എ. പ്രദീപ് കുമാര്‍ പറഞ്ഞു. നടക്കാവ് സ്‌കൂള്‍ മാതൃക മറ്റു സര്‍ക്കാര്‍ സ്‌കൂളുകളിലേയ്ക്കും കോളജുകളിലേയ്ക്കും വ്യാപിപ്പിക്കും. റോഡ് വികസനവും കുടിവെള്ളത്തിനും ആദ്യ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിലും ബഹുമുഖ ഇടപെടലിലൂടെ വികസന പ്രവൃത്തികള്‍ നടത്തും. കോഴിക്കോട് ബീച്ചിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മുന്‍കൈയെടുക്കും. നഗരത്തിന്റെ വികസനത്തിന് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പ് അത്യാവശ്യമാണ്. ഇതു കണക്കിലെടുത്ത് വിമാനത്താവള വികസന കാര്യത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം. കോഴിക്കോടിന്റെ ഐ.ടി സാധ്യതകള്‍ മെച്ചപ്പെടുത്താനും മാവൂര്‍ ഗ്രാസിം ഭൂമിയില്‍ പദ്ധതി കൊണ്ടുവരാനും കൂട്ടായ ശ്രമം വേണമെന്നും പ്രദീപ്കുമാര്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ്  സംബന്ധിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  15 minutes ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  29 minutes ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  an hour ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  an hour ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  an hour ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  an hour ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  2 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: ബി.ജെ.പി എംഎൽഎക്കെതിരെ കേസെടുത്ത് പൊലിസ്

National
  •  2 hours ago
No Image

ഈ പരമ്പരയിലുമില്ല; ഐതിഹാസിക നേട്ടത്തിനായുള്ള സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും

Cricket
  •  2 hours ago
No Image

'മാതാപിതാക്കളോട് നീതി പുലർത്താനായില്ലെന്ന് കുറിപ്പ്'; നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു

National
  •  3 hours ago