HOME
DETAILS
MAL
കുടിവെള്ള വിതരണത്തിന് വാഹനം ആവശ്യമുണ്ട്
backup
February 01 2017 | 07:02 AM
കല്‍പ്പറ്റ: ജില്ലയിലെ 512 വാര്‍ഡുകളിലും കുടിവെള്ള വിതരണത്തിന് പതിനായിരം അല്ലെങ്കില്‍ അയ്യായിരം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണികള്‍ സ്ഥാപിക്കും. സംഭരണികളിലേക്ക് ആവശ്യമായ ശുദ്ധജലം വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള സ്രോതസുകളില്‍ നിന്നും ശേഖരിച്ച് നിറക്കുന്നതിന് ടാങ്ക് സൗകര്യവും ശുദ്ധജലം കൊണ്ടുപോകാന്‍ സംവിധാനവുമുള്ള വാഹന ഉടമകളില്‍ നിന്നും മുദ്രവച്ച കവറില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഏതൊക്കെ വാര്‍ഡുകളില്‍ ശുദ്ധജലം നിറക്കാന്‍ കഴിയുമെന്നത് ക്വട്ടേഷനില്‍ വ്യക്തമാക്കണം. അപേക്ഷകന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തേണ്ടതും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഉള്‍പ്പെടുത്തേണ്ടതുമാണ്. ക്വട്ടേഷനുകള്‍ ഫെബ്രുവരി ആറിനകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ കലക്ടറേറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."