പയ്യന്നൂരിലെ ഹോട്ടലുകള്‍ക്കെതിരേ നടപടി വേണം
പയ്യന്നൂര്‍: നഗരത്തില്‍ ചില ഹോട്ടലുകളില്‍ അന്യായമായി വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നഗരസഭ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കണ്‍സിലര്‍മാരായ സി ഭാസ്‌കരന്‍, പി.പി ദാമോദരന്‍ എന്നിവര്‍ അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ ഐക്യകണ്‌ഠേന അംഗീകരിച്ചു. നഗരത്തില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ഹോട്ടലുകളിലാണ് അമിതവില ഈടാക്കുന്നത്.
നവ മാധ്യമങ്ങളില്‍ ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. 40-50 രൂപ വിലവരുന്ന കറികള്‍ക്ക് 150-200 രൂപ വരെയാണ് വില. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ നഗരസഭക്ക് അധികാരമില്ലെന്ന് ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ പറഞ്ഞു. നടപടി സ്വീകരിക്കാന്‍ കലക്ടര്‍, സപ്ലൈ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും ചെയര്‍മാന്‍ അറിയിച്ചു. വിലവിവരപട്ടിക പ്രസിദ്ധപ്പെടുത്താനുള്ള നടപടിയും സ്വീകരിക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു. മറ്റെവിടെയുമില്ലാത്ത വിധത്തില്‍ കടകള്‍ ദിവസ വാടകക്ക് നല്‍കുന്ന പ്രവണത പയ്യന്നൂരില്‍ കാണുന്നതായും ഇതിനെതിരെനടപടിയുണ്ടാകണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."