HOME
DETAILS
MAL
പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണം: ചെന്നിത്തല
backup
February 01 2017 | 10:02 AM
തിരുവനന്തപുരം: ഇ.അഹമ്മദിനോട് അനാദരവ് കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഹമ്മദിന്റെ നിര്യാണം കണക്കിലെടുത്ത് ബജറ്റ് മാറ്റിവയ്ക്കുന്നതായിരുന്നു ഉചിതം. തികഞ്ഞ അനാദരവാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്ത ബജറ്റ് കേരളത്തെ പാടെ അവഗണിച്ചു. കേന്ദ്രം ഉറപ്പുനല്‍കിയ എയിംസ് ഇത്തവണയും നിഷേധിച്ചതിന് ഒരു നീതീകരണവുമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."