പ്രണയനൈരാശ്യത്തില്‍ തീകൊളുത്തിയ സംഭവം: യുവാവും പെണ്‍കുട്ടിയും മരിച്ചു
കോട്ടയം: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍ കയറി പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയതിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ യുവാവും പെണ്‍കുട്ടിയും മരിച്ചു.
കോട്ടയം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ പൂര്‍വ വിദ്യാര്‍ഥിയായ കൊല്ലം പുത്തന്‍തുറ കൈലാസമംഗലത്ത് സിനിജന്റെ മകന്‍ നീണ്ടകര സ്വദേശി ആദര്‍ശ്(25) കായംകുളം
ചിങ്ങോലി സ്വദേശിനി ലക്ഷ്മി(21) എന്നിവരാണ് മരിച്ചത്. ലക്ഷ്മി ഇതേ സ്ഥാപനത്തിലെ നാലാംസെമസ്റ്റര്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്.
ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കളായ അജ്മല്‍, അശ്വിന്‍ എന്നിവര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: ആറുമാസത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു.
ഇതിനിടെ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവുമായുള്ള വിവാഹത്തിനു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിച്ചു. പിന്നീട് യുവാവ് പലതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തി. വീട്ടുകാര്‍ എതിര്‍ത്തതോടെ പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം ഉപേക്ഷിച്ചു. എന്നാല്‍ ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കായംകുളം പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്നു യുവാവിനെയും പിതാവിനെയും പൊലിസ്
വിളിച്ചുവരുത്തി താക്കീത് ചെയ്തുവിട്ടു. ഇതിനിടെയാണ് ഇന്ന് സപഌമെന്ററി പരീക്ഷക്കായി കാംപസില്‍ എത്തിയ ആദര്‍ശ് പെണ്‍കുട്ടിയോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. പെണ്‍കുട്ടി
താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ പുറത്തുപോയ യുവാവ് ചാലുകുന്നിലെ പട്രോള്‍ പമ്പില്‍ നിന്നു പെട്രോളുമായി മടങ്ങിയെത്തി യുവതിയുടെ നേര്‍ക്ക് പെട്രോളൊഴിച്ച് കത്തിച്ച ശേഷം സ്വന്തം ശരീരത്തിലും പെട്രോളൊഴിക്കുകയായിരുന്നു.
http://suprabhaatham.com/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."