HOME
DETAILS
MAL
ആദിവാസി യുവാവിന് സൂര്യാഘാതമേറ്റു
backup
February 01 2017 | 19:02 PM
കരുളായി: വനത്തിലെ ആദിവാസി ലോഡിങ് തൊഴിലാളിക്കു സൂര്യാഘാതമേറ്റു. നെടുങ്കയം കോളനിയിലെ രാജഗോപാലി (47) നാണ് സൂര്യാഘാതമേറ്റത്. ഇടത്തേ നെഞ്ചിലും കൈയിന്റെ അടിഭാഗത്തും പൊള്ളലേറ്റതുപോലുള്ള ഏഴു കുമിളകളുണ്ടണ്ടായിട്ടു@ണ്ട്.
കഴിഞ്ഞ ദിവസം ശങ്കരംകോട്ടിലെ കൂപ്പില്‍ ഇദ്ദേഹം ലോറിയില്‍ മരം കയറ്റിയിരുന്നു. മരം മുറിച്ചതിനാല്‍ ഇവിടെ നല്ല വെയിലാണ്. രാത്രിയില്‍ കൈയില്‍ നീറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നോക്കുമ്പോഴാണ് ഈ ഭാഗത്തു കുമിളകള്‍ ക@ണ്ടത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഈ വര്‍ഷം ആദ്യമായാണ് മേഖലയില്‍ സൂര്യാഘാതമേല്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."