HOME
DETAILS

പ്രധാനമന്ത്രിയുടെ സിംജാന്‍ യോജന പദ്ധതി: ജില്ലക്ക് 250 കോടി രൂപ അനുവദിച്ചു

  
backup
May 27, 2016 | 11:07 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%bf%e0%b4%82%e0%b4%9c%e0%b4%be

കാളികാവ്: നീര്‍ത്തട സംരക്ഷണത്തിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിക്കു ഫണ്ട് അനുവദിച്ചു. നീര്‍ത്തട സംരക്ഷണത്തിനു ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ഏകോപിപ്പിച്ചാണു പുതിയ പദ്ധതിക്കു രൂപം നല്‍കിയിട്ടുള്ളത്. പ്രധാമന്ത്രി സിംജാന്‍ യോജന എന്ന പദ്ധതിക്കു രാജ്യത്ത്  അരലക്ഷം കോടി രൂപയാണു നീക്കിവച്ചിട്ടുള്ളത്. അഞ്ചു വര്‍ഷമാണു പദ്ധതിയുടെ കാലാവധി.
ബ്ലോക്ക് തലത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്. മഴവെള്ളം ഭൂമിയിലേക്ക് താഴ്ത്തി കാര്‍ഷിക വിളകളുടെ  ഉല്പാദനം വര്‍ധിപ്പിക്കുക എന്നതാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജല ദൗര്‍ലഭ്യത്തിനു പരിഹാരം  കാണാനും ഇതിലൂടെ കഴിയും. നിലവിലുള്ള നീര്‍ത്തട സംരക്ഷണ പദ്ധതിയുടെ പോരായ്മകള്‍  പരിഹരിച്ചാണ് പ്രധാനമന്ത്രി സിംജാന്‍ യോജനക്ക് രൂപം നല്‍കിയിട്ടുള്ളത്.
പദ്ധതിയിലൂടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.  മഴവെള്ളം കുത്തിയൊലിച്ചു പോകുന്നതിലൂടെ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ കുറവു സംഭവിക്കുന്നുണ്ട്. മഴവെള്ളം ഭൂമിയിലേക്കാഴ്ത്തുന്നതിലൂടെ ഇതിനു പരിഹാരം കാണാമെന്നതിനു പുറമെ കാര്‍ഷിക ഉല്പാദനം വര്‍ധിപ്പിക്കാനും കഴിയുമെന്നാണു പദ്ധതി ലക്ഷ്യമിടുന്നത്.
കുളങ്ങള്‍  കുഴിക്കുക, ചെറു അണക്കെട്ടുകള്‍ നിര്‍മാണം, ചരിഞ്ഞ പ്രദേശത്തു തടയണ നിര്‍മ്മിച്ചു വെള്ളം തടഞ്ഞു നിര്‍ത്തി ഭൂഗര്‍ഭ ജലസംരക്ഷണം, കുളങ്ങളുടെ നവീകരണം, മഴക്കുഴി, മീന്‍ വളത്തല്‍ തുടങ്ങിയ  പ്രവൃത്തികളാണു മഴവെള്ള സംരക്ഷണത്തിനായി ആവിഷ്‌കരിച്ചിട്ടുള്ളത്. മഴവെള്ള  സംരക്ഷണത്തിലൂടെ കാര്‍ഷിക വിളകളുടെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനാവും. കൃഷിയില്‍നിന്നുള്ള  വരുമാന വര്‍ധനവു സാധരണക്കാരുടെ ഉപഭോഗ ശേഷി വര്‍ധിപ്പിക്കാനും പ്രധാനമന്ത്രി സിംജാന്‍  യോജനയിലൂടെ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനു സംസ്ഥാനങ്ങള്‍ക്കു ഫണ്ട്  അനുവദിച്ച് തുടങ്ങി. മലപ്പുറം ജില്ലക്ക് 250 കോടി രൂപയാണു പദ്ധതി പ്രകാരം  അനുവദിച്ചിട്ടുള്ളത്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനു രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കാന്‍  ബ്ലോക്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയസഭാ തിരഞ്ഞെടുപ്പ് വന്നതിനാല്‍ സംസ്ഥാനത്ത് പദ്ധതിയുടെ  നടത്തിപ്പ് വൈകിപ്പിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോയെ മറികടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മറിഞ്ഞു; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Football
  •  18 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

crime
  •  18 days ago
No Image

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

Kuwait
  •  18 days ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  18 days ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  18 days ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  18 days ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  18 days ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  18 days ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  18 days ago