HOME
DETAILS
MAL
കശ്മീരിലെ യുവാക്കളെ ഇന്ത്യക്കെതിരെ പ്രേരിപ്പിക്കുന്നത് പാകിസ്താന്- രാജ്നാഥ് സിങ്
backup
January 07 2018 | 05:01 AM
ധെക്കന്പൂര്(മധ്യപ്രദേശ്): കശ്മീരിലെ യുവാക്കളെ ഇന്ത്യക്കെതിരെ തിരിക്കുന്നത് പാകിസ്താനാണെന്ന് കുറ്റപ്പെടുത്തലുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പാകിസ്താനില്‍ ഭീകരത തുടരും. എന്നാല്‍ അതോടൊപ്പം കശ്മീരിലെ യുവാക്കളെ ഇന്ത്യക്കെതിരെ തിരിക്കാനുള്ള പരമാവധി ശ്രമം അയല്‍രാജ്യക്കാര്‍ നടത്തുന്നുമുണ്ട്- ഡി.ജി.പിമാരുടേയും ഐ.ജി.പി മാരുടേയും വാര്‍ഷിക സമ്മേളനത്തില്‍ രാജ്നാഥ് സിങ് പറഞ്ഞു. വലിയ അളവോളം ഭീകരവാദികളെ ചെറുക്കുന്നതില്‍ സുരക്ഷാസേന വിജയിക്കുന്നത് സംതൃപ്തി നല്‍കുന്നുവെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് പെരുകുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ദുരുപയോഗം ചെയ്യുന്നതിനെതിരെയും ജാഗ്രത പാലിക്കാന്‍ അദ്ദേഹം പൊലിസിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."