HOME
DETAILS

ആശുപത്രിയില്‍ നിന്ന് വിട്ടയച്ച അന്യസംസ്ഥാന യുവതി വീട്ടില്‍ പ്രസവിച്ചു

  
Web Desk
May 27 2016 | 23:05 PM

%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f

പോത്തന്‍കോട്: ആശുപത്രിയില്‍ നിന്നും ചികിത്സ നല്‍കാതെ വിട്ടയച്ച അസം സ്വദേശിയായ സ്ത്രീ ആശുപത്രിയില്‍ നിന്ന് എത്തി മണിക്കൂറുകള്‍ക്കകം വീട്ടില്‍ പ്രസവിച്ചു.
വെള്ളിയാഴ്ച വൈകുന്നേരമാണ്  സംഭവം. അസം സ്വദേശി പ്രണവിന്റെ ഭാര്യ സിക്കക്കാണ് ദുരവസ്ഥ ഉണ്ടായത്.
ആശുപത്രിയില്‍ നിന്ന് വിട്ടയച്ച ശേഷം വീട്ടിലെത്തി സിക്ക വൈകുന്നേരത്തോടു കൂടി ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
പൂര്‍ണ ഗര്‍ഭിണിയായ ഇവര്‍ ഇന്നലെ  രാവിലെ കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയിരുന്നുവെങ്കിലും ഡോക്ടര്‍ ഇല്ലാത്തതിനാല്‍  മറ്റേതെങ്കിലും ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു ആശുപത്രി അധികൃതര്‍ പറഞ്ഞയച്ചു. എന്നാല്‍ ഭാഷ വശമില്ലാത്തതിനാലും സാമ്പത്തിക സ്ഥിതി മോശമായതിനാലും മറ്റ് ആശുപത്രിയിലേക്കൊന്നും പോകാതെ ഇവര്‍ വീട്ടിലേക്കു മടങ്ങി. വൈകുന്നേരത്തോടെ വേദന കലശലാകുകയും ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. അയല്‍പക്കത്തെ മുതിര്‍ന്ന സ്ത്രീകളാണ് പ്രസവ ശുശ്രൂഷ നല്‍കിയത്.  
വെമ്പായം പഞ്ചായത്തിലെ ആശാവര്‍ക്കര്‍ എത്തി  കന്യാകുളങ്ങര ആശുപത്രിയിലെ  ഡോക്ടറുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് മാതാവിനെയും കുഞ്ഞിനെയും ഒട്ടോറിക്ഷയില്‍ കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a day ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  a day ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  a day ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  a day ago
No Image

ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്

oman
  •  a day ago
No Image

400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ

Cricket
  •  a day ago
No Image

കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ

Cricket
  •  a day ago
No Image

വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി

Kerala
  •  a day ago
No Image

വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ

uae
  •  a day ago