HOME
DETAILS

മുഖ്യമന്ത്രിയുടെ സാരോപദേശം മന്ത്രിമാരെ നിലയ്ക്കുനിര്‍ത്തിയിട്ട് മതി: ചെന്നിത്തല

  
backup
January 08 2018 | 03:01 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a6


തിരുവനന്തപുരം: എ.കെ.ജിയുമായി ബന്ധപ്പെട്ട് വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ പരാമര്‍ശത്തോടു യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍, സ്വന്തം മന്ത്രിമാരെ നിലയ്ക്കുനിര്‍ത്തിയിട്ട് മതി കോണ്‍ഗ്രസുകാരോടുള്ള സാരോപദേശമെന്ന് വിനയത്തോടുകൂടി മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നതായും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
പരാമര്‍ശത്തിന്റെ നിജസ്ഥിതി അറിയാന്‍ ബല്‍റാമുമായി സംസാരിച്ചു. സാമൂഹ്യമാധ്യമത്തില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളെ മോശമായി ചിത്രീകരിച്ചപ്പോള്‍ നടത്തിയ മറുപടിയായിരുന്നു പരാമര്‍ശമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം പരാമര്‍ശത്തോട് കോണ്‍ഗ്രസിനു യോജിപ്പില്ല. എ.കെ.ജിയെ മാത്രമല്ല ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല.
ദീര്‍ഘകാലം പൊതുരംഗത്ത് സേവനമനുഷ്ഠിച്ച ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ എ.കെ ഗോപാലനെപ്പോലുള്ള വ്യക്തികളെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല.
സാമൂഹ്യമാധ്യമങ്ങളിലും പൊതുജനങ്ങള്‍ക്കിടയിലും അഭിപ്രായപ്രകടനം നടത്തുമ്പോള്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
എ.കെ.ജിയെ സംബന്ധിച്ച് ഉയര്‍ന്ന പരാമര്‍ശത്തിന്റെ പേരില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ് വായിച്ചു.
സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ മറ്റുള്ളവരെ പുലഭ്യം പറയുന്നത് മുഖ്യമന്ത്രി എന്തുകൊണ്ട് കണ്ടില്ലെന്നു നടിക്കുന്നു?. കോണ്‍ഗ്രസ് നേതാക്കളെ സി.പി.എം അടച്ചാക്ഷേപിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago