HOME
DETAILS

കാത്തിരിപ്പിന് വിരാമമായി; ആ ഫോട്ടോ തിരിച്ചറിഞ്ഞു

  
backup
May 28, 2016 | 12:24 AM

%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%be%e0%b4%ae%e0%b4%ae%e0%b4%be%e0%b4%af

ആനക്കര: ഒടുവില്‍ ആറ് പതിറ്റാണ്ടിന് ശേഷം  ആനക്കര ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് റൂമിലെ ചുമരില്‍ തൂങ്ങി നില്‍ക്കുന്ന ഫോട്ടോയിലെ ആളെ തിരിച്ചറിഞ്ഞു. വിജയ സ്റ്റുഡിയോ കുന്നംകുളത്ത് എടുത്ത ചിത്രം എന്ന് മാത്രമാണ് ഈ മനോഹരമായ ഫോട്ടോയില്‍ ഉണ്ടായിരുന്നത്. ഒരുപാട് തലമുറയില്‍പ്പെട്ടവരും നിരവധി തലമുറയില്‍പ്പെട്ട അധ്യാപകരും ഈ സ്‌കൂളിന്റെ പടികടന്ന് പോയെങ്കിലും ഈ ഫോട്ടോവിന് ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുനില്ല. കഴിഞ്ഞ ദിവസം ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പി.ടി.എ കമ്മറ്റി അംഗവുമാണ് ഈ ഫോട്ടോ ഫെയിസ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഫോട്ടോയിലുളള വ്യക്തിയെ തിരിച്ചറിഞ്ഞത്. അപ്പോഴേയ്ക്കും ആറര പതിറ്റാണ്ട് കഴിഞ്ഞുരുനെന്ന് മാത്രം. 1964 ല്‍ സ്ഥാപിതമായ ഈ സ്‌കൂളിലെ അക്കാലത്ത് മൂന്ന് അധ്യാപകരാണ് ഉണ്ടായിരുന്നത്. ഹെഡ്മാസ്റ്റര്‍ നാരായണന്‍ നമ്പൂതിരി, പി.വി നാരായണന്‍, കെപി കല്ല്യാണിക്കുട്ടി എന്നിവരാണ് ആദ്യകാല അധ്യാപകര്‍. പിന്നീട് 1968 മുതല്‍ 70 വരെ സ്‌കൂളിലെ ഹെഡ്മാസ്റ്ററായി വിരമിച്ച പയ്യാക്കല്‍ രാമന്‍ നായരുടെയാണ് ഈ ഫോട്ടോയെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞത്. മാറി മാറി വരുന്ന അധ്യാപകര്‍ക്കൊന്നും ഈ ഫോട്ടോ ആരുടെതെന്ന് തിരിച്ചറിയേണ്ട കാര്യമില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഓഫീസ് റൂം വ്യത്തിയാക്കുന്നതിനിടയിലാണ് സ്‌കൂളിന്റെ തുടക്കം മുതലുളള  അറ്റന്‍സ് രജിസ്റ്റര്‍ ചിതലരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനെ പിന്‍ന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ ഫോട്ടോവിനുളള ഉത്തരം കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീതിക്ക് വിരാമമിട്ടു കുമ്പളത്താമണ്ണില്‍ കടുവയെ കെണിയില്‍ വീഴ്ത്തി

Kerala
  •  2 days ago
No Image

മാരാരിക്കുളത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു; ഒരാള്‍ക്ക് പരുക്ക് 

Kerala
  •  2 days ago
No Image

ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

യോഗി ആദ്യത്യനാഥിനു നേരെ പാഞ്ഞടുത്തു പശു; അപകടം ഒഴിഞ്ഞു പോയത് തലനാരിഴയ്ക്ക്

National
  •  3 days ago
No Image

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം; പ്രഖ്യാപനത്തിന്റെ ആവശ്യമില്ല'; വിവാദ പരാമർശവുമായി മോഹൻ ഭാഗവത്

Kerala
  •  3 days ago
No Image

ആന്തൂരിൽ സത്യപ്രതിജ്ഞ ചൊല്ലി ഒരേപേരുള്ള അഞ്ചുപേർ

Kerala
  •  3 days ago
No Image

28 ദിവസത്തെ റീചാര്‍ജ് ഉപഭോക്തൃ ചൂഷണം; സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ

Kerala
  •  3 days ago
No Image

പാലക്കാട് നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ്; പിന്തുണ തേടി ഇരുമുന്നണിക്കും കത്ത് നൽകി സ്വതന്ത്രൻ

Kerala
  •  3 days ago
No Image

ഫലസ്തീനികളെ ദക്ഷിണാഫ്രിക്കയിലേക്ക് കടത്തുന്നു

International
  •  3 days ago
No Image

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; കൊണ്ടോട്ടിയിൽ ഏഴാം ക്ലാസുകാരി ജീവനൊടുക്കി

Kerala
  •  3 days ago