രാത്രി യോഗത്തിലെ വിലക്ക്; മാരാമണ്‍ കണ്‍വന്‍ഷന്‍ വിവാദത്തില്‍
പത്തനംതിട്ട: പ്രശസ്തമായ മാരാമണ്‍ കണ്‍വന്‍ഷന്റെ രാത്രി യോഗത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യം വിവാദമാകുന്നു. ആവശ്യം കോടതി കയറിയതോടെ കണ്‍വന്‍ഷന്‍ നടത്തിപ്പുകാരായ മാര്‍ത്തോമാ സഭ പ്രതിസന്ധിയിലായി.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കണ്‍വന്‍ഷനാണ് പത്തനംതിട്ട ജില്ലയിലെ മാരാമണില്‍ നടക്കുന്നത്. മാര്‍ത്തോമാ സഭയാണ് ഇതിന്റെ നടത്തിപ്പുകാര്‍. രാത്രി 7.30 മുതല്‍ നടക്കുന്ന യോഗത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. എന്നാല്‍ ഈ യോഗത്തിനും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ ആവശ്യം സഭയ്ക്കുള്ളില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സഭയിലെ മെത്രാപ്പോലീത്തമാരും എപ്പിസ്‌കോപ്പമാരും മറ്റ് ഉന്നതരും ഇടപെട്ട് എതിര്‍ത്തവരെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണത്തെ കണ്‍വന്‍ഷന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സ്ത്രീപക്ഷ വാദികള്‍ ആവശ്യം ശക്തമാക്കിയിരിക്കുന്നത്. ആവശ്യം ഉന്നയിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയതും സഭാ നേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി. വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോടതിയെ സമീപിച്ച വിശ്വാസികള്‍.
രാത്രിയില്‍ കണ്‍വന്‍ഷന്‍ പന്തലിന് വെളിയിലുള്ള വ്യാപാര നഗറില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. മണല്‍ തീരത്തെ രാത്രിയോഗത്തില്‍ മാത്രം തങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് എന്തിനെന്നാണ് ഒരു വിഭാഗം സഭാ വിശ്വാസികളായ സ്ത്രീകള്‍ ചോദിക്കുന്നത്. കണ്‍വന്‍ഷന്റെ തുടക്ക കാലത്ത് സ്ത്രീകള്‍ക്ക് രാത്രി യോഗത്തില്‍ പ്രവേശനം ഉണ്ടായിരുന്നതായും അവര്‍ ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."