HOME
DETAILS

ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ രാജിക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി

  
backup
February 04 2017 | 13:02 PM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

തിരുവനന്തപുരം; ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ രാജിക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്.

വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുകയായിരുന്നു അദ്ദേഹം. രാജി വ്യക്തിപരമായ കാര്യമാണ് അതില്‍ മറ്റാര്‍ക്കും ഇടപെടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ കോളേജുകളുടെ കാര്യത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതിയുണ്ടെന്നും സര്‍വകലാശാലയാണ് തീരുമാനമെടുക്കേണ്ടെതെന്നും മന്ത്രി പറഞ്ഞു.

പ്രിന്‍സിപ്പിലിന്റെ രാജിയില്‍ വിദ്യാര്‍ഥികള്‍ ഉറച്ച് നിന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. പുതിയ പ്രന്‍സിപ്പലിനെ നിയമിക്കുമെന്ന് മാനേജ്‌മെന്റ് പറഞ്ഞിട്ടുണ്ട്.

പുതിയ പ്രിന്‍സിപ്പല്‍ എത്തുന്നതോടെ പഴയ പ്രിന്‍സിപ്പല്‍ തത്വത്തില്‍ പുറത്താകും. രാജിക്കാര്യമൊഴികെ വിദ്യാര്‍ഥികള്‍ ആവശ്യപെട്ട മുഴുവന്‍ കാര്യത്തിലും തീരുമാനത്തിലെത്തിയിട്ടുണ്ട്. ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.


മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചര്‍ച്ച രൂക്ഷമായ തര്‍ക്കത്തിനൊടുവിലാണ് സമവായമാകാതെ പിരിഞ്ഞത്.

മാനേജ്‌മെന്റിനെ സംരക്ഷിക്കുന്ന നിലപാടെടുത്ത വിദ്യാഭ്യാസ മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോയെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു. മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

നേരത്തെ പറഞ്ഞതില്‍ നിന്ന് ഒരു നിര്‍ദേശം പോലും കൂടുതലായി മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉണ്ടായില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആക്ഷേപം.


ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തിയ മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കണമെന്നും സമരം അവസാനിപ്പിച്ച് ക്ലാസില്‍ കയറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംസാരിക്കാതെ മാനേജ്‌മെന്റിനൊപ്പം നിന്നുവെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു.മന്ത്രിയുടെ ഇറങ്ങിപ്പോക്ക് അംഗീകരിക്കാനാവില്ലെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത് വിമാനത്താവളത്തിൽ 8 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യക്കാരി പിടിയിൽ; പിടിച്ചെടുത്തത് ബിസ്കറ്റ് പാക്കറ്റുകളിലും ലഘുഭക്ഷണ ടിന്നുകളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ്

oman
  •  7 minutes ago
No Image

തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ

National
  •  2 hours ago
No Image

കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി

Kuwait
  •  2 hours ago
No Image

നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ

Kuwait
  •  2 hours ago
No Image

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ

Kerala
  •  3 hours ago
No Image

വാടക വീട്ടിൽ നിയമവിരുദ്ധ ഭക്ഷ്യനിർമ്മാണ യൂണിറ്റ്; രണ്ട് പേർ അറസ്റ്റിൽ

latest
  •  3 hours ago
No Image

'പണ്ടത്തെ പോലെ എല്ലാം പൊറുക്കില്ല, ഇനി ഞങ്ങൾ ഓർത്തുവെക്കും! ഒറ്റ ഒരുത്തൻ കാക്കിയിട്ട് നടക്കില്ല' - കെഎസ്‌യു നേതാക്കൾക്കെതിരായ പൊലിസ് നടപടിയിൽ പ്രതികരിച്ച് വി.ഡി സതീശൻ

Kerala
  •  3 hours ago
No Image

സ്വർണവിലയിൽ നേരിയ കുറവ്; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം

uae
  •  3 hours ago
No Image

'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം; പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി

Kerala
  •  3 hours ago