HOME
DETAILS

ആശാനാണ് താരം...

  
backup
January 09, 2018 | 11:22 PM

%e0%b4%86%e0%b4%b6%e0%b4%be%e0%b4%a8%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%82

തൃശൂര്‍: ചന്ദനം വേദിക്കിന്ന് ചന്തം ചാര്‍ത്തിയത് യുദ്ധമുഖത്തു കാണുന്ന തന്ത്രങ്ങളുടെ കലാരൂപമായ പരിചമുട്ട്. ഉയര്‍ന്നും താഴ്ന്നും കുതിച്ചുചാടിയും പിന്‍വാങ്ങിയും വാളുകൊണ്ട് വെട്ടിയും പരിചകൊണ്ട് തടുത്തുമെല്ലാം പൂര്‍ണാഭ്യാസികളെ പോലെ മത്സരാര്‍ഥികള്‍ തട്ടില്‍ തകര്‍ത്താടി. ആവേശത്താല്‍ സദസിലിരുന്ന് കാണികളും. 

ഇക്കൂട്ടത്തില്‍ കളിവൃത്തത്തിന് പുറത്തുനിന്നുമുള്ള ആശാനാണ് നമ്മുടെ താരം. കോട്ടയംകാരന്‍ സുനില്‍ എബ്രഹാം. ഇത്തവണത്തെ കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നും രണ്ടുമല്ല 25 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് ഈ ആശാന്‍ അരങ്ങിലെത്തിച്ചിരിക്കുന്നത്.
അഞ്ചാം വയസ്സില്‍ ഹരിശ്രീ കുറിച്ചതാണ് മുട്ടിലും വെട്ടിലും. പിന്നീടങ്ങോട്ട് മറ്റൊരു ജീവിതോപാധി പോലും വേണ്ടെന്ന് വച്ച് പരിചമുട്ടിനെ ജീവതാളമായി സ്വീകരിക്കുകയായിരുന്നു ഈ കലാസ്‌നേഹി. വാളിന്റെയും പരിചയുടെയും അകമ്പടിയോടെ, സംഗീതത്തിന്റെയും നൃത്തവിന്യാസങ്ങളുടെയും മേമ്പൊടിയോടെ ചിട്ടപ്പെടുത്തിയ ഈ കലാരൂപം ജനഹൃദയങ്ങളില്‍ പരിചിതമാക്കുന്നതിന് കൈരളിയുടെ മുക്കുമൂലകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഈ 36കാരന്‍. ഈ ചെറുപ്രായത്തിനിടെ ആയിരക്കണക്കിന് ശിഷ്യന്മാരെ അങ്കത്തട്ടിലെത്തിച്ചെങ്കിലും വിശ്രമിക്കാന്‍ തയാറല്ല ഈ അഭ്യാസി. ആവും വരെ ഈ കലാരൂപത്തെ ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണിദ്ദേഹം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  9 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  9 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  9 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  9 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  9 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  9 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  9 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  9 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  9 days ago