അന്‍വരിയ്യ സനദ്ദാന സമ്മേളനം ഇന്ന്
പൊട്ടച്ചിറ: അന്‍വരിയ്യ അറബിക് കോളജിന്റെ 47ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന് ഇന്ന് സമാപനമാകും. രാവിലെ 10ന് നടക്കുന്ന കുടുംബ സംഗമത്തില്‍ കൊളത്തൂര്‍ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. ഇബ്‌റാഹീം അന്‍വരി പഴയന്നൂര്‍ ഉദ്ഘാടനം ചെയ്യും. പി.കെ ശശി എം.എല്‍.എ മുഖ്യാതിഥിയാവും. ഡോ.സാലിം ഫൈസി കൊളത്തൂര്‍ ക്ലാസെടുക്കും.
ഉച്ചക്ക് രണ്ടിന് ആലിയ സംഗമത്തില്‍ അശ്‌റഫ് അന്‍വരി പൈങ്കണ്ണിയൂര്‍ അധ്യക്ഷനാകും.അബ്ദുല്‍ ഗഫൂര്‍ അന്‍വരി മൂതൂര്‍ ഉദ്ഘാടനം ചെയ്യും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം പ്രസംഗിക്കും
വൈകിട്ട് ഏഴിന് നടക്കുന്ന സനദ്ദാന മഹാസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തും. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നടത്തും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും.
സമാപന ദിക്‌റ് ദുആ സമ്മേളനത്തിന് ഏലംകുളം ബാപ്പുമുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സി.ടി യൂസുഫ് മുസ്‌ലിയാര്‍, കാപ്പില്‍ വി.ഉമര്‍ മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ,ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി , കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ, പി.കുഞ്ഞാണി മുസ്‌ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ഹാജി കെ.മമ്മദ് ഫൈസി, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ, സി.എം.എ കരീം, മുസ്തഫ അശ്‌റഫി കക്കുപ്പടി, കെല്ല മുഹമ്മദാജി സംബന്ധിക്കും.
ഇന്നലെ നടന്ന മതപ്രഭാഷണം കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. സി.ടി യൂസുഫ് മുസ്‌ലിയാര്‍ അധ്യക്ഷനായി. കമ്പംതൊടി മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. എ.എം.നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.ടി അബ്ദുറഹ്മാന്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, പി.കെ മുഹമ്മദ്കുട്ടി ഫൈസി, ടി.കെ മുഹമ്മദ്കുട്ടി ഫൈസി, സുലൈമാന്‍ ഫൈസി മാളിയേക്കല്‍, ശമീര്‍ഫൈസി കോട്ടാപാടം, മരക്കാര്‍ മൗലവി മാരായമംഗലം, അഡ്വ.മുഹമ്മദലി മറ്റാംതടം പ്രസംഗിച്ചു.
ആലിയ അവാര്‍ഡ് വിതരണം ഇന്ന്
പൊട്ടച്ചിറ: അന്‍വരിയ്യ അറബിക് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അന്‍വരീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി (ആലിയ) ഏര്‍പ്പെടുത്തുന്ന പൊട്ടച്ചിറ ബീവി സ്മാരക അവാര്‍ഡ് ഇന്ന് നടക്കുന്ന അന്‍വരിയ്യ സനദ് ദാന സമ്മേളനത്തില്‍ വച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്യും. ആദര്‍ശം, അധ്യാപനം, പ്രഭാഷണം, പ്രബോധനം എന്നീ രംഗങ്ങളില്‍ ശ്രദ്ധേയരായ മൂന്ന് അന്‍വരി ബിരുദധാരികളാണ് അവാര്‍ഡിന് അര്‍ഹരായത്. അബ്ദുല്‍ ഗഫൂര്‍ അന്‍വരി മൂതൂര്‍, അഷ്‌റഫ് അന്‍വരി പൈങ്കണ്ണിയൂര്‍, മുഹമ്മദ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ എന്നിവരാണ് അവാര്‍ഡിനര്‍ഹരായവര്‍.
ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ശാഹുല്‍ ഹമീദ് അന്‍വരി പൊട്ടച്ചിറ, മുഹമ്മദലി അന്‍വരി ചൂരക്കാപ്പറ്റ, അസ്‌ലം അന്‍വരി പാതിരമണ്ണ, ഹംസ അന്‍വരി കണയം, ഹിദായത്തുല്ല അന്‍വരി കാരക്കാട്, അബ്ദുറഹ്മാന്‍ അന്‍വരി കാട്ടൂര്‍, അബൂത്വാഹിര്‍ അന്‍വരി ചെത്തല്ലൂര്‍, അബുബക്കര്‍ സിദ്ദീഖ് അന്‍വരി മാസപ്പറമ്പ്, മുനീര്‍ അന്‍വരി കൊപ്പം, നാസര്‍ അന്‍വരി കാപ്പ്, ഗഫൂര്‍ അന്‍വരി പാലപ്പെട്ടി, സുബൈര്‍ അന്‍വരി പുത്തനഴി, സിദ്ദീഖ് അന്‍വരി കാപ്പ് , ബാദുശ അന്‍വരി ദേശമംഗലം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."