HOME
DETAILS

മോദിയും ട്രംപും കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നു

  
backup
January 10 2018 | 04:01 AM

world-10-1-18-pm-modi-donald-trump-likely-to-meetat-davos-world-economic-forum


വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നു. ഈ മാസം സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലായിരിക്കും കൂടിക്കാഴ്ച. 18 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ആഗോള സാമ്പത്തിക നേതാക്കളുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

അവസരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് അമേരിക്കയുടെ ആദ്യ അജണ്ടയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേര്‍സ് പറഞ്ഞു. അമേരിക്കന്‍ വ്യവസായങ്ങളും അമേരിക്കന്‍ വാണിജ്യവും അമേരിക്കന്‍ തൊഴിലാളികളേയും ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ട്രംപിന്റെ നയമെന്നും അവര്‍ പറഞ്ഞു.

ദാവോസില്‍ മറ്റു രാഷ്ട്രനേതാക്കളുമായിട്ടുള്ള ഉഭയകക്ഷി ചര്‍ച്ചകളുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ പരിഗണനയിലെന്ന് അവര്‍ അറിയിച്ചു.  എന്നാല്‍ ട്രംപ് അവിടെ എത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. അമേരിക്കയുടെ താത്പര്യത്തിനായിരിക്കും മുന്‍ഗണനയെന്നും സാറാ സാന്‍ഡേര്‍സ് അറിയിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ഏഷ്യന്‍ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നുമുള്ള സൂചനയും അവര്‍ നല്‍കി.

ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 22ന് ദാവോസിലേക്ക് തിരിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ദാവോസിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."