
സംസ്ഥാന സമ്മേളനത്തിന് പിന്നാലെ മുജാഹിദ് വീണ്ടും പിളര്‍പ്പിലേക്ക്
കോഴിക്കോട്: ഇരുവിഭാഗം മുജാഹിദ് ഗ്രൂപ്പുകള്‍ ഒന്നിച്ച ശേഷം കൊട്ടിഘോഷിച്ച് നടത്തിയ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സംഘടന വീണ്ടും പിളര്‍പ്പിലേക്ക്. ആദര്‍ശ വിഷയങ്ങളിലെ അഭിപ്രായ ഭിന്നത സമ്മേളനത്തോടെ കൂടുതല്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇതിനിടെ, നേതൃത്വത്തെ വെല്ലുവിളിച്ച് മടവൂര്‍ വിഭാഗം പരസ്യമായി രംഗത്തുവന്നു. ലയനത്തിന് മുന്‍പുണ്ടായിരുന്ന ഐ.എസ്.എം (മര്‍ക്കസുദ്ദഅ്‌വ) പുനരുജ്ജീവിപ്പിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.'നവോത്ഥാനം തീവ്രവാദമല്ല' എന്ന തലക്കെട്ടില്‍ കാംപയിനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ഔദ്യോഗിക പക്ഷത്തിന്റെ നിലപാടുകളോട് വിയോജിപ്പുള്ളവരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്താനാണ് നീക്കം. ആദ്യഘട്ടമായി മുജാഹിദ് സമ്മേളനം നടന്ന കൂരിയാടിനടുത്ത കക്കാട്ട് ജനുവരി 14ന് മുജാഹിദ് ബഹുജന സംഗമം നടക്കും.
'ഇസ്‌ലാഹി പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കുന്നവരോട് 'എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ പഴയ മടവൂര്‍ വിഭാഗം നേതാക്കളായ ഡോ. ഇ.കെ അഹമ്മദ്കുട്ടി, എന്‍.എം അബ്ദുല്‍ജലീല്‍, പി.കെ മൊയ്തീന്‍ സുല്ലമി, കെ.പി സകരിയ്യ, യു.പി യഹ്‌യാഖാന്‍, ഇസ്മാഈല്‍ കരിയാട്, അലി മദനി മൊറയൂര്‍, അബ്ദുല്‍അസീസ് സ്വലാഹി, മന്‍സൂറലി ചെമ്മാട്, റാഫി പേരാമ്പ്ര, ഇബ്‌റാഹീം ബുസ്താനി, ഷാനവാസ് പറവന്നൂര്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണ് നോട്ടിസിലുള്ളത്. ഇവരില്‍ പലരെയും മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല. ഐ.എസ്.എം കാംപയിന്‍ ഉദ്ഘാടനം ഈ മാസം 21ന് കോഴിക്കോട്ട് നടക്കും. ഈ പരിപാടിയില്‍ പരമാവധി മടവൂര്‍ വിഭാഗം നേതാക്കളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കാനാണ് നീക്കം. കെ.ജെ.യു വര്‍ക്കിങ് പ്രസിഡന്റ് സി.പി ഉമര്‍സുല്ലമി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ പരിപാടിയില്‍ പങ്കെടുത്തേക്കും. മുജാഹിദ് സമ്മേളനത്തില്‍ അവഗണനയും വിലക്കും നേരിട്ടതാണ് ഔദ്യോഗിക നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തുവരാന്‍ മടവൂര്‍ വിഭാഗത്തെ പ്രേരിപ്പിച്ചത്. സമ്മേളനത്തിന്റെ തുടക്കം മുതല്‍ തങ്ങളെ പൂര്‍ണമായി അവഗണിച്ചെന്നാണ് ഇവരുടെ പരാതി.
തന്നെ അനുകൂലിക്കുന്ന പ്രാസംഗികരെയും നേതാക്കളെയും വിലക്കിയതോടെ സമ്മേളനത്തിന്റെ രണ്ടാം ദിവസം കെ.എന്‍.എം വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍ വിട്ടുനിന്നിരുന്നു. ഒടുവില്‍ കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തില്‍ നടന്ന സമവായ ചര്‍ച്ചയെ തുടര്‍ന്നാണ് മടവൂര്‍ തിരികെ സമ്മേളന സ്ഥലത്തെത്തിയത്. എന്നാല്‍ സമാപന ചടങ്ങില്‍ അബ്ദുറഹിമാന്‍ സലഫി നടത്തിയ പ്രസംഗം മടവൂര്‍ വിഭാഗത്തെ വീണ്ടും പ്രകോപിപ്പിച്ചു. ഇതോടെയാണ് മര്‍ക്കസുദ്ദഅ്‌വ കേന്ദ്രീകരിച്ച് പഴയ ഐ.എസ്.എം പുനരുജ്ജീവിപ്പിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. ജിന്ന്, സിഹ്‌റ് വിഷയങ്ങളിലെ വൈരുധ്യ നിലപാടുകളില്‍ തുടങ്ങിയ ഭിന്നതയാണ് ലയനത്തിന് ഒരു വര്‍ഷം പിന്നിട്ടതിന് പിന്നാലെ സംഘടനയെ വീണ്ടും പിളര്‍പ്പിലേക്ക് നയിക്കുന്നത്. കക്കാട്ടും കോഴിക്കോട്ടും നടക്കുന്ന പരിപാടികളില്‍ സംഘടനാ ഭാരവാഹികള്‍ പങ്കെടുക്കരുതെന്ന് ഔദ്യോഗിക വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പങ്കെടുക്കുന്നവര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാനും നീക്കമുണ്ട്. എന്നാല്‍ ഉമര്‍ സുല്ലമി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയെടുത്താല്‍ സംഘടന പിളര്‍ത്താനാണ് മടവൂര്‍ വിഭാഗത്തിലെ യുവനേതാക്കളുടെ നീക്കം. പരസ്യമായ നീക്കത്തിന് ഹുസൈന്‍ മടവൂര്‍ എതിരാണെങ്കിലും ഇവരുടെ വാദങ്ങളെ അദ്ദേഹം അംഗീകരിക്കുന്നു. ഏറെനാളത്തെ ശ്രമഫലമായി സംഘടനയിലുണ്ടായ ഐക്യം തകര്‍ക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, അവഗണന ഇനിയും തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് നേരത്തെ മടവൂര്‍ വിഭാഗത്തിനൊപ്പം പ്രവര്‍ത്തിച്ച ഭൂരിഭാഗം നേതാക്കളും പറയുന്നു. സംഘടനയില്‍ രൂക്ഷമായ അഭിപ്രായ സംഘട്ടനം ഉണ്ടായിട്ടും പ്രതികരിക്കാതെ മൗനം പാലിക്കുന്ന ഹുസൈന്‍ മടവൂരിനെതിരേയും അണികള്‍ രംഗത്തുവന്നിട്ടുണ്ട്.
അബ്ദുല്ലക്കോയ മദനിയും ഹുസൈന്‍ മടവൂരും ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവിയും അബ്ദുറഹിമാന്‍ സലഫി നയിക്കുന്ന കോക്കസിന്റെ കൈപ്പിടിയില്‍ അകപ്പെട്ടിരിക്കുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ മടവൂര്‍ വിഭാഗത്തിന്റെ ശക്തനായ വക്താവായിരുന്ന എ. അസ്ഗറലി പുതിയ പദവി ലഭിച്ചപ്പോള്‍ ആദര്‍ശം മറന്ന് കോക്കസിനൊപ്പം ചേര്‍ന്നെന്നും ഇവര്‍ ആരോപിക്കുന്നു. സമ്മേളനത്തിന്റെ രണ്ടാംദിവസം അമര്‍ഷം പരസ്യമാക്കിയ ഹുസൈന്‍ മടവൂര്‍ അവസാന ദിവസത്തെ പരിപാടിയില്‍ അധ്യക്ഷ പദവി ലഭിച്ചപ്പോള്‍ അവഗണന മറന്ന് കോംപ്രമൈസ് ചെയ്തത് സ്വന്തം അണികളെ വഞ്ചിക്കുന്ന നിലപാടാണെന്ന് യുവനേതാക്കള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, സംഘടനയെ അംഗീകരിക്കാത്തവര്‍ക്ക് പുറത്തുപോകാമെന്ന നിലപാടാണ് ഔദ്യോഗിക പക്ഷത്തെ തീവ്രനിലപാടുകാര്‍ ഉയര്‍ത്തുന്നത്. സംഘടനയില്‍ വിമത പ്രവര്‍ത്തനം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം,വിമത ശബ്ദങ്ങള്‍ക്കെതിരേ തിടുക്കത്തില്‍ നടപടികള്‍ വേണ്ടെന്ന നിലപാടിലാണ് ടി.പി അബ്ദുല്ലക്കോയ മദനി.
എന്നാല്‍ അബ്ദുറഹിമാന്‍ സലഫിയുടെ കര്‍ക്കശ നിലപാടുകള്‍ക്കാണ് സംഘടനയില്‍ മേധാവിത്വമുള്ളത്. 2016 ഡിസംബറില്‍ കോഴിക്കോട്ടു നടന്ന ലയന സമ്മേളനത്തിലാണ് ഒന്‍പതാം മുജാഹിദ് സമ്മേളനം പ്രഖ്യാപിച്ചത്. ആശയപരമായ ഭിന്നതകള്‍ ബാക്കിയായെങ്കിലും ഇരുവിഭാഗം ഒന്നിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ സമ്മേളനം അടുത്തതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി. സംഘടനാ പ്രസിദ്ധീകരണങ്ങള്‍ വിരുദ്ധ നിലപാടുകളുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് വിഭാഗീയതക്ക് ആക്കംകൂട്ടി. ഇതിനിടെ, ശബാബ് എഡിറ്ററായ മുജീബ്‌റഹ്മാന്‍ കിനാലൂര്‍ ഉള്‍പ്പെടെയുള്ള ചിലര്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ വിട്ടുനിന്നു. സമ്മേളനം ആരംഭിച്ചതോടെ ഭിന്നത പരസ്യമായി. സമ്മേളനത്തില്‍ മടവൂര്‍ വിഭാഗത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇടംനല്‍കിയിരുന്നില്ല. പ്രസിദ്ധീകരണ വിഭാഗമായ യുവതയ്ക്ക് സ്റ്റാള്‍ അനുവദിച്ചിരുന്നില്ല. മദ്‌റസാ പൊതുപരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനം ഒരു വിഭാഗത്തിന് മാത്രമാക്കി. സമ്മേളനത്തിലെ ആദര്‍ശ സംവാദം സിഹ്‌റ് വാദികള്‍ കൈയടക്കിയെന്നും മടവൂരിനെ മുന്നില്‍നിര്‍ത്തി ഒരു വിഭാഗത്തെ ചവിട്ടിത്താഴ്ത്തിയെന്നും വിമതവിഭാഗം ആരോപിക്കുന്നു. അഭിപ്രായ ഭിന്നതകള്‍ സോഷ്യല്‍ മീഡിയയിലും സജീവമായതോടെ എന്തുചെയ്യണമെന്നറിയാതെ നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• 11 minutes ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• 14 minutes ago
"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി
Kuwait
• 18 minutes ago
അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം
Football
• 44 minutes ago
രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം
National
• an hour ago
ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ
uae
• an hour ago
ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്
Cricket
• an hour ago
ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
uae
• an hour ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 2 hours ago
95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം
Cricket
• 2 hours ago
മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 3 hours ago
പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ
National
• 3 hours ago
കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും
Kerala
• 3 hours ago
മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി
oman
• 3 hours ago
ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം
National
• 5 hours ago
ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്
oman
• 5 hours ago
24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന
International
• 5 hours ago
ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
uae
• 5 hours ago
മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം
National
• 4 hours ago
റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 4 hours ago
ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 4 hours ago