HOME
DETAILS

അമേരിക്കന്‍ പ്രസിഡന്റിന്റെ ഇസ്്‌ലാമിക വിരുദ്ധ നിലപാട് അജ്ഞതയില്‍ നിന്ന്: ഹൈദരലി തങ്ങള്‍

  
backup
February 05 2017 | 18:02 PM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8

ചെര്‍പ്പുളശ്ശേരി (പാലക്കാട്): അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മുസ്്‌ലിം പൗരന്മാരെ വിലക്കിയ വിവാദ നിലപാട് ഇസ്്‌ലാമിനെ സംബന്ധിച്ച അജ്ഞതകൊണ്ടാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പൊട്ടച്ചിറ അന്‍വരിയ്യ അറബി കോളജ് 47ാം വാര്‍ഷിക - സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്്‌ലാമിനെ സംബന്ധിച്ച് മനസിലാക്കിയ അമേരിക്ക ഉള്‍പ്പടെയുള്ള ആഗോള ജനത ട്രംപിന്റെ വിവാദ നിലപാടിനെതിരേ രംഗത്ത് വന്നത് ആശാവഹമാണ്.

ഇസ്്‌ലാമിനെ സംബന്ധിച്ച ഇത്തരം തെറ്റിദ്ധാരണകളെ തിരുത്തുകയും യാഥാര്‍ഥ്യം പൊതുസമൂഹത്തിന് പകര്‍ന്നുനല്‍കുകയും ചെയ്യേണ്ട ബാധ്യത കര്‍മപഥത്തിലിറങ്ങുന്ന യുവപണ്ഡിതര്‍ക്കുണ്ടെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. നമ്മുടെ രാജ്യത്തും ഭരണ കര്‍ത്താക്കളില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള നിലപാടുകളാണ് കാണാന്‍ കഴിയുന്നത്. ഐക്യത്തോടെ നീങ്ങിയിരുന്ന രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള നീക്കമാണ് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ പിന്നിലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇസ്്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി മതഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.


സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷനായി. എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ സനദ്ദാന പ്രസംഗം നടത്തി. എ.എം നൗഷാദ് ബാഖവി ചിറയന്‍കീഴ് മുഖ്യപ്രഭാഷണം നടത്തി. സമാപന ദിക്‌റ് ദുആ സമ്മേളനത്തിന് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ആലിയ ഏര്‍പ്പെടുത്തിയ ഫാത്വിമബീവി സ്മാരക അവാര്‍ഡിനര്‍ഹരായ അബ്ദുല്‍ ഗഫൂര്‍ അന്‍വരി മൂതൂര്‍, അശ്‌റഫ് അന്‍വരി പൈങ്കണ്ണിയൂര്‍, സ്വാലിഹ് അന്‍വരി ചേകനൂര്‍ എന്നിവര്‍ക്ക് ഹൈദരലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് സമ്മാനിച്ചു.
സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, സി.ടി യൂസുഫ് മുസ്‌ലിയാര്‍, സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ഡോ.ബഹാഉദ്ദീന്‍ നദ്‌വി, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാര്‍,പി.കുഞ്ഞാണി മുസ്‌ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്്‌ലിയാര്‍, ഹാജി.കെ മമ്മദ് ഫൈസി, സി. മുഹമ്മദ് മുസ്്‌ലിയാര്‍, അഡ്വ.ശംസുദ്ദീന്‍ എം.എല്‍.എ, സി.എ.എം.എ കരീം, കെ.സി അബൂബക്കര്‍ ദാരിമി, അബ്ദുല്ല അല്‍ഖാസിമി കുളപ്പറമ്പ്, അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, ജി.എം സലാഹുദ്ദീന്‍ ഫൈസി, സി.എം ബഷീര്‍ ഫൈസി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, കെല്ല മുഹമ്മദ്, മുഹമ്മദലി കുന്നപ്പള്ളി, ഹംസ ഹാജി കൊമ്പം, ടി.ടി അഹമ്മദ്, ഒ.കെ മൊയ്തു പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago