അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്റെ ആദ്യ വധശിക്ഷ ഫെബ്രുവരി 23 ന് നടപ്പാകും
പെന്‍സില്‍ വാനിയ: പത്തുമാസമുള്ള കുഞ്ഞിനേയും അമ്മൂമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ഫെബ്രുവരി 23 ന് പെന്‍സില്‍ വാനിയ മോണ്ട്ഗോമറി കൗണ്ടിയില്‍ നടപ്പാക്കും.
ആന്ധ്രക്കാരനായ രഘുനന്ദന് യാന്ഡമൂരിയാണ് കേസിലെ പ്രതി. ഒരു ഇന്ത്യന്‍ വംശജനെ ആദ്യമായാണ് അമേരിക്കയില്‍ വധശിക്ഷക്ക് വിധേയനാക്കുന്നത്.
രഘു നന്ദനവും ഭാര്യയും താമസിപ്പിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലെ മറ്റൊരു മുറിയില്‍ താമസിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളായ വെങ്കട്ട -ലത ദമ്പതിമാരുടെ പത്തുമാസമുള്ള കുട്ടിയ തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയെ തട്ടിയെടുക്കുന്നതു തടഞ്ഞ ലതയുടെ മാതാവ് സത്യവതിയെ കുത്തിക്കൊന്ന പ്രതി പത്തുമാസമുള്ള കുഞ്ഞിനെ സ്യൂട്ട് കേസില്‍ ആക്കി അപ്പാര്‍ട്ട്മെന്റിലെ ജിമ്മില്‍ വയ്ക്കുകയുമായിരുന്നു. കുട്ടി സ്യൂട്ട് കെയ്സിനകത്തു കിടന്നു മരിച്ചു.
ഗാബ്ലിങ്ങ് നടത്തി 35000 ഡോളര്‍ കടം വരുത്തിയത് വീട്ടാനായിരുന്നു കുഞ്ഞിനെ തട്ടിയെടുത്ത്. മോചനദ്രവ്യമായി 50000 ഡോളര്‍ ആണ് കുഞ്ഞിന്റെ മാതാപിതാക്കളില്‍നിന്ന് ആവശ്യപ്പെടാന്‍ രഘുനന്ദന് തീരുമാനിച്ചത്.
2012 ല്‍ നടന്ന കേസില്‍ 2014 ല്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."