രണ്ടരവയസുകാരനടക്കം ആറ്പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
വിഴിഞ്ഞം: കരുംകുളത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ടരവയസുകാരനുള്പ്പെടെ ആറ് പേര്‍ക്ക് കടിയേറ്റു.
കരുംകുളം സ്വദേശി മര്യദാസന്റെ രണ്ടര വയസുള്ള മകന് കിരണിനെ വീടിന് മുന്നില്‍ വച്ചാണ് ഇന്നലെ രാവിലെ തെരുവ് നായ കടിച്ചത്.
മകനെ രക്ഷിക്കാനായി ഓടിയെത്തിയ കിരണിന്റെ മാതാവ് വിജിന്മേരിയേയും തെരുവ്നായ ആക്രമിച്ചു.
നായയുടെ കടിയേറ്റ കിരണിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുംകുളം സ്വദേശികളായ ലീനപ്പന്, സ്റ്റല്ലസ്, ജൂസമ്മ, വലിയതോപ്പില്‍ ശിലുവമ്മ എന്നിവര്‍ക്കും പരണിയംവഴിമുക്കില് ബസ് കാത്തുനിന്ന ഒരാള്‍ക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഒരുവര്‍ഷത്തിനിടെ കരുംകുളത്ത് തെരുവ് നായയുടെ കടിയേറ്റ് രണ്ട് പേര് മരിക്കുകയും നൂറിലേറെ പേര്‍ക്ക് കടിയേല്‍ക്കുകയും ചെയ്തിരുന്നു . ഇതേ തുടര്‍ന്ന് തീരദേശത്തെ തെരുവനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടന്നിരുന്നു.
ഒരിടവേളക്കു ശേഷം കരുകുളത്ത് വീണ്ടും തെരുവ് നായകളുടെ ആക്രമണമുണ്ടായത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."