ശബ്ദമലിനീകരണം പക്ഷികളിലെ പുനരുല്‍പാദന ശേഷി ഇല്ലാതാക്കുന്നതായി റിപ്പോര്‍ട്ട്
മരങ്ങളില്‍ കൂട്ടം ചേര്‍ന്ന് കൂടു കൂട്ടി പാര്‍ക്കുന്ന തൂവല്‍ ചങ്ങാതിമാരാണ് പക്ഷികള്‍. മനുഷ്യന് ഉപദ്രവകാരികളാകാതെ പ്രകൃതിയുടെ സന്തുലനം കാത്തു സൂക്ഷിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവരാണിവര്‍. തുടര്‍ച്ചയായ ശബ്ദമലിനീകരണം പക്ഷികളിലെ പുനരുല്‍പാദന ശേഷി ഇല്ലാതാക്കുന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
ഫാക്ടറികളില്‍ നിന്നുമുള്ള അമിത ശബ്ദം പക്ഷി കുഞ്ഞുങ്ങളുടെ വളര്‍ച്ച മുരടിച്ച് പോവുന്നതിന് കാരണമാകുന്നു. നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പാശ്ചാത്യ മേഖലയിലെ ശബ്ദയാനമായ പ്രദേശത്തേക്ക് അടുക്കുന്ന പക്ഷികള്‍ക്ക് കുറച്ച് മുട്ടകള്‍ മാത്രമെ ഇടാന്‍ സാധിക്കുന്നുള്ളു. ശബ്ദ മലിനീകരണത്തിന്റെ അനന്തരഫലമായി പക്ഷികളിലെ ഹോര്‍മോണുകള്‍ക്കും ശാരീരീകക്ഷമതക്കും കോട്ടം സംഭവിക്കുന്നുണ്ട് എന്നാണ് കണ്ടെത്തല്‍.
മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുണ്ടാകുന്ന ശബ്ദ മലിനീകരണത്തില്‍ വന്യ ജീവികള്‍ക്ക് ദോഷകരമായി ബാധിക്കുകയും അവ ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ നേരിടുകയും ചെയ്യുന്നു. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ശബ്ദങ്ങള്‍ പക്ഷികളെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നു.
മരപ്പൊത്തുകളില്‍ കൂടുകൂട്ടുന്ന മൂന്ന് തരം പക്ഷി ഇനങ്ങളെയാണ് ശാസ്ത്രജഞര്‍ പഠനത്തിനായി തിരഞ്ഞെടുത്തത്. പാശ്ചാത്യ മേഖലയിലെ പക്ഷികള്‍, മലയോര പ്രദേശങ്ങളിലെ പക്ഷികള്‍, ചാര നിറത്തിലുള്ള പക്ഷികള്‍ എന്നിവയാണവ. ന്യൂ മെക്‌സിക്കോയുടെ അധീനതയിലുളള ഓയില്‍ ഏന്റ് ഗ്യാസ് ബ്യൂറോയപടെ സമീപം 240 പെട്ടിക്കൂടുകള്‍ 12 ജോഡി സ്ഥലങ്ങളിലായി ക്ലൈസ്റ്റും സംഘവും സ്ഥാപിച്ചു.
അടുത്ത മൂന്ന് പ്രധാന കാലങ്ങളില്‍ പെണ്‍പക്ഷികളുടെയും കുട്ടികളുടെയും രക്തം ശേഖരിച്ചു. ഇവയുടെ മുട്ട വിരിയുന്നതിലൂടെ ശരീര വലിപ്പവും തൂവലുകളുടെ നീളവും നിരീക്ഷണ വിധേയമാക്കി.
ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ കൂടുകൂട്ടുന്ന എല്ലാ പക്ഷികളിലും ഹോര്‍മോണ്‍ വ്യതിയാനവും കോര്‍ട്ടികോസ്റ്റിറോണിന്റെ അളവ് വളരെ താഴ്ന്ന നിലയിലും കാണപ്പെട്ടു. ' നിങ്ങള്‍ ചിലപ്പോള്‍ കരുതുന്നുണ്ടാവും അവയില്‍ മാനസിക പിരിമുറുക്കം കുറവാണെന്ന്, പക്ഷെ മനുഷ്യരിലും മൃഗങ്ങലിലും നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും മനസിലാവുന്നത്, post- traumatic stress order(ptsd) പോലുള്ള ഒഴിവാക്കാന്‍ കഴിയാത്ത തരത്തിലുള്ള സമ്മര്‍ദ്ദത്തില്‍ ഏര്‍പ്പെടുന്നവരില്‍ പോലും സ്ട്രസ് ഹോര്‍മോണുകള്‍ കുറവാണ് എന്ന്'- എഴുത്തുകാരനും ശാസ്ത്രജഞനുമായ ക്രിസ്റ്റഫര്‍ ലൗറി അഭിപ്രായപ്പെടുന്നു.
പ്രതിരോധിക്കുക അല്ലെങ്കില്‍ രക്ഷപ്പെടുക എന്ന പ്രതിപ്രവര്‍ത്തനം ജീവികളില്‍ കൂടുതല്‍ കാണപ്പെടുന്നു ശബ്ദമലിനീകരണം ഏറ്റവും കൂടുതല്‍ ഉള്ളതും ഏറ്റവും കുറവുമായ ഭാഗങ്ങളിലെ പക്ഷികുഞ്ഞുങ്ങളില്‍ തൂവലിന്റെ വളര്‍ച്ചയും ശരീര വളര്‍ച്ചയും കുറവായി കാണപ്പെടുന്നു. സാധാരണ ശബ്ദം മാത്രമുള്ള അന്തരീക്ഷത്തില്‍ കാണുന്നവ കൂടുതല്‍ വേഗത്തില്‍ വളരുന്നു. ശബ്ദമലിനീകരണം കൂടുതലുള്ള സ്ഥലങ്ങളില്‍ യന്ത്രങ്ങളുടെ ശബ്ദം മൂലം ശത്രുക്കളെ കുറിച്ചുള്ള സന്ദേശങ്ങള്‍ മറ്റ് പക്ഷികളില്‍ നിന്നും ലഭിക്കാത്തതും അവയെ പ്രതിസന്ധിയിലാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."