HOME
DETAILS
MAL
സഊദി തലസ്ഥാനത്തെ ലക്ഷ്യമാക്കി ഹൂതി മിസൈല്‍ ആക്രമണം
backup
February 06 2017 | 11:02 AM
റിയാദ്: യമനിലെ വിമത വിഭാഗമായ ഇറാന് പിന്തുണയുള്ള ഹൂതികള്‍ സഊദി തലസ്ഥാന നഗരിയായ റിയാദിനെ ലക്ഷ്യമാക്കി മിസൈല്‍ തൊടുത്തു വിട്ടു. ഞായാറാഴ്ച രാത്രിയാണ് യമനില്‍ നിന്നും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നതെന്നാണ് വിവരം . എന്നാല്‍ ആളപായമോ മറ്റു നാശ നഷ്ടങ്ങളോ വ്യക്തമല്ല.
റിയാദിലെ ഏതു ഭാഗത്താണ് മിസൈല്‍ പതിച്ചതെന്നും വ്യക്തമല്ല. സംഭവത്തെ കുറിച്ച് സഊദി അധികൃതരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വാണിജ്യ നഗരിയായ ജിദ്ദയെ ലക്ഷ്യമാക്കിയും ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."