HOME
DETAILS

ജില്ലയിലെ ക്വട്ടേഷന്‍ സംഘത്തെ ചെറുക്കാന്‍ പൊലിസിന്റെ സ്‌പെഷല്‍ ഡ്രൈവ്

  
backup
May 28 2016 | 21:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82

കോഴിക്കോട്: ജനങ്ങളുടെ സ്വസ്ഥജീവിതത്തിനു ഭീഷണിയായി ജില്ലയില്‍ പെരുകിവരുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ക്കു തടയിടാന്‍ സ്‌പെഷല്‍ ഡ്രൈവുമായി സിറ്റി പൊലിസ്. നഗരത്തിന്റെ പല ഭാഗങ്ങളിലും ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണം പെരുകിവരുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷല്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലും അതതു ഭാഗത്തെ പൊലിസ് സ്റ്റേഷന്റെ സഹായത്തോടെ സ്‌പെഷല്‍ ഡ്രൈവ് നടത്താനും നീക്കമുണ്ട്. നഗരത്തില്‍ വച്ചു യുവാക്കളെ ആക്രമിച്ച ഗുണ്ടാ സംഘത്തെ കഴിഞ്ഞ ദിവസം ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിനിരയായ യുവാക്കള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. പിടിയിലായ ക്വട്ടേഷന്‍ സംഘാംഗങ്ങളെല്ലാം ബോക്‌സിങ്ങില്‍ പരിശീലനം നേടിയവരാണ്. വാഹനത്തെ മറികടന്നതിന്റെ പേരിലാണു യുവാക്കളെ സംഘം ആക്രമിച്ചത്.
ഗുണ്ടാസംഘങ്ങളില്‍പ്പെട്ടവരെല്ലാം കരാട്ടെയിലോ ബോക്‌സിങ്ങിലോ പരിശീലനം നേടിയവരായതിനാല്‍ ജില്ലയിലെ ബോക്‌സിങ്-കരാട്ടെ പരിശീലന കേന്ദ്രങ്ങളില്‍ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ നീക്കം. കഴിഞ്ഞ ആറു മാസത്തിനിടെ നഗരത്തില്‍ മാത്രം ഏഴ് ക്വട്ടേഷന്‍ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച കുട്ടികളുമാണു പ്രധാനമായും ക്വട്ടേഷന്‍ സംഘത്തിലുള്ളതെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വളരെ വേഗത്തില്‍ പണമുണ്ടാക്കാമെന്നതാണ് ഇത്തരം സംഘങ്ങളിലേക്കു യുവാക്കളെ ആകര്‍ഷിക്കുന്നത്. ഇങ്ങനെ കിട്ടുന്ന പണം മുഴുവന്‍ ഇവര്‍ ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നത്. അതിനുപുറമെ, സംഘാംഗങ്ങളില്‍ ഭൂരിഭാഗം പേരും മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെട്ടവരുമാണ്.
തുടര്‍ച്ചയായി നടക്കുന്ന സ്‌പെഷല്‍ ഡ്രൈവിലൂടെ ജില്ലയിലെ ക്വട്ടേഷന്‍ സംഘത്തെ ഒരു പരിധിവരെയെങ്കിലും ചെറുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിറ്റി പൊലിസ്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരുക്ക്

Kerala
  •  11 days ago
No Image

അധ്യാപികയുടെ ആത്മഹത്യ: അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ്

Kerala
  •  11 days ago
No Image

കറന്റ് അഫയേഴ്സ്-19-02-2024

PSC/UPSC
  •  11 days ago
No Image

കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ വിജിലന്‍സിന്റെ പിടിയിൽ; വീട്ടില്‍ നിന്ന് 50ലധികം വിദേശ മദ്യകുപ്പികളും അറുപതിനായിരം രൂപയും പിടിച്ചെടുത്തു

Kerala
  •  11 days ago
No Image

ഗവർണർ ഇടഞ്ഞു സർക്കാർ വഴങ്ങി; യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ തിരുത്തി സംസ്ഥാന സർക്കാർ

Kerala
  •  11 days ago
No Image

അദാനിക്കെതിരെ അമേരിക്ക; കൈക്കൂലി ആരോപണത്തിൽ അന്വേഷണത്തിന് ഇന്ത്യയുടെ സഹായം തേടി

latest
  •  11 days ago
No Image

റോയൽ വ്യൂ മുന്നാർ ഡബിൾ ഡെക്കർ ബസ് നിയമം ലംഘിക്കുന്നില്ലെന്ന് കെഎസ്ആർടിസി; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

Kerala
  •  11 days ago
No Image

"ജോലിക്കായി രൂപതയ്ക്ക് 13 ലക്ഷം കൊടുത്തു, 6 വർഷമായിട്ടും സ്ഥിര നിയമനം ഇല്ല" കോഴിക്കോട്ട് അധ്യാപിക ജീവനൊടുക്കിയതിൽ വെളിപ്പെടുത്തലുമായി കുടുംബം

Kerala
  •  11 days ago
No Image

ഡൽഹി മുഖ്യ മന്ത്രി സ്ഥാനം രേഖ ​ഗുപ്തക്ക്, പർവേശ് വർമ്മ ഉപമുഖ്യമന്ത്രി

National
  •  11 days ago
No Image

ഇൻസ്റ്റ​ഗ്രാം വഴി 6 ലക്ഷം രൂപ നഷ്ടമായി; പരാതി നൽകി യുവതി 

National
  •  11 days ago