HOME
DETAILS
MAL
മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്
backup
May 28, 2016 | 9:32 PM
കൊച്ചി: ആഭ്യന്തര സുരക്ഷയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുളള ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡിനായി ഫോട്ടോ എടുക്കാന്‍ വരാത്തവരും ഇതുവരെ വിവര ശേഖരണം നടത്താത്തവരും പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് ജൂണ്‍ അഞ്ചിനകം നല്‍കണം. ഫോട്ടോ എടുക്കുന്നത് അതാത് ജില്ലയിലെ തിരഞ്ഞെടുത്ത സെന്ററുകളില്‍ വച്ചായിരിക്കും.
ഈ അവസരം ഉപയോഗിച്ച് ബയോമെട്രിക് കാര്‍ഡിനായി അര്‍ഹത ലഭിക്കാത്തവരെ മത്സ്യത്തൊഴിലാളി പട്ടികയില്‍ നിന്നും നീക്കം ചെയ്യുമെന്ന് മത്സ്യബോര്‍ഡ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."