മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ബഹ്‌റൈനില്‍
മനാമ : കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ത്രിദിന സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ബഹ്‌റൈനിലെത്തും.
മുഖ്യമന്ത്രിയായശേഷമുള്ള അദ്ദേഹത്തിന്റെ പ്രഥമ ബഹ്‌റൈന്‍ സന്ദര്‍ശനമാണിത്. ബഹ്‌റൈന്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി ബഹ്‌റൈനിലെത്തുന്നത്.
ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, കിരീടാവകാശി എന്നിവരുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബഹ്‌റൈനിലെത്തുന്ന ആദ്യദിവസം പിണറായി വിജയന് വേണ്ടി ബഹ്‌റൈന്‍ വിദേശമന്ത്രി ഷേഖ്് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ വിരുന്നൊരുക്കുന്നുണ്ട്. തുടര്‍ന്ന് വൈകിട്ട് 5 മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ 70-ാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാവിലെ 9.30ന് അദ്ദേഹം തലസ്ഥാനമായ മനാമയിലെ പ്രശസ്തമായ ബാബ്ല് ബഹ്‌റൈന്‍ സൂഖ് സന്ദര്‍ശിക്കും. തുടര്‍ന്ന് ബഹ്‌റൈനെ സൗദിയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയും സന്ദര്‍ശിക്കും. വൈകിട്ട് 5 മണിക്ക് സമാജത്തില്‍ നടക്കുന്ന പൗരസ്വീകരണത്തിലും അദ്ദേഹം പങ്കെടുക്കും.
സ്വീകരണ ചടങ്ങില്‍ ബഹ്‌റൈനിലെ സ്വദേശിപ്രവാസി പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. തുടര്‍ന്ന് രാത്രി 7 മണിക്ക് മുഖ്യമന്ത്രി ബഹ്‌റൈന്‍ മ്യൂസിയം സന്ദര്‍ശിക്കും.
ശനിയാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന ബിസിനസ് സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. പ്രവാസി വ്യവസായികളായ എം എ യൂസഫലി, രവി പിള്ള, വര്‍ഗീസ് കുര്യന്‍ തുടങ്ങി പ്രമുഖര്‍ ഇതില്‍ പങ്കെടുക്കും.
കൂടാതെ ബഹ്‌റൈനിലെ സിപിഎം അനുകൂല സംഘടനയായ പ്രതിഭ സംഘടിപ്പിക്കുന്ന ചില സംഗമങ്ങളിലും അദ്ദേഹം പങ്കെടുക്കും.
പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിനു ശേഷമുള്ള രണ്ടാമത് ഗള്‍ഫ് സന്ദര്‍ശമാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അദ്ദേഹം യു.എ.ഇ സന്ദര്‍ശിച്ചിരുന്നു.
ബഹ്‌റൈനിലെ പ്രഥമ ഔദ്യോഗിക സന്ദര്‍ശനം ഏറെ പ്രതീക്ഷകളോടെയാണ് ഗള്‍ഫ് പ്രവാസികള്‍ ഉറ്റു നോക്കുന്നത്. പ്രവാസികള്‍ക്ക് അനുകൂലമായ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്കാണ് പ്രവാസി മലയാളികള്‍ ഉറ്റു നോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."