സഊദിയില്‍ ഡ്രൈവിങിനിടെ ഫോണ്‍ കൈയിലെടുത്താലും പിഴ
ജിദ്ദ: സഊദിയില്‍ ഡ്രൈവിങിനിടെ സ്വിച്ച് ഓഫ് ചെയ്ത മൊബൈല്‍ ഫോണ്‍ കൈയിലെടുത്താലും ഗതാഗത നിയമലംഘനമായി കണക്കാകുമെന്നും പിഴ ചുമത്തുമെന്നും ട്രാഫിക് ഡയറക്ടര്‍ വക്താവ് കേണല്‍ അല്‍റബീആന്‍ പറഞ്ഞു. ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നതിനും കോളുകള്‍ വിളിക്കുന്നതിനും മാത്രമല്ല സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനും എസ്.എം.എസ്സുകള്‍ അയക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ഇതു ഡ്രൈവിങിനിടെ ശ്രദ്ധ തിരിയുന്നതിനും അപകടത്തിനും കാരണമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവറുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ കാണുന്ന ട്രാഫിക് പൊലിസുകാരന് അവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയാണോ അതല്ല ഫോണ്‍ സ്വിച്ച് ഓഫ് ആണോയെന്ന കാര്യം അറിയുന്നതിന് കഴിയില്ല. അതിനാല്‍ ഫോണ്‍ ഏതു ആവശ്യങ്ങള്‍ക്കും കൈയിലെടുത്താല്‍ പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇവരില്‍നിന്ന് 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെയാണ് പിഴ ചുമത്തുക. എന്നാല്‍ ഡ്രൈവിങിനിടെ ആവര്‍ത്തിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കുടുങ്ങുന്നവര്‍ക്കും പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ മുമ്പ് നടത്തിയയവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിടിയിലായാല്‍ പിഴക്കു പുറമെ 24 മണിക്കൂര്‍ തടവും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."