സര്‍ദാര്‍ജി ഫലിതങ്ങളില്‍ നിന്ന് ജനങ്ങളെ തടയാനാകില്ല: കോടതി
ന്യൂഡല്‍ഹി: സര്‍ദാര്‍ജി ഫലിതങ്ങള്‍ പറയരുതെന്ന് ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കാനാകില്ലെന്ന് സുപ്രിം കോടതി. ഇതു നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാനും കോടതി വിസമ്മതിച്ചു.
സിഖ് സമുദായത്തെ പരിഹസിക്കുന്ന തരത്തിലുള്ള ഫലിതങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഹര്‍വിന്ദര്‍ ചൗധരി സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുരംഗത്ത് പ്രത്യേക രീതിയില്‍ പെരുമാറണമെന്ന് ജനങ്ങളോടു നിര്‍ദേശിക്കാന്‍ കോടതികള്‍ക്കാവില്ലെന്നും അത്തരം നിര്‍ദേശങ്ങള്‍ നടത്തിയാലും ആരും അതു നടപ്പാക്കാന്‍ പോകുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഫലിതവും തമാശയും സാമൂഹികവും മനശാസ്ത്രപരവുമായ പ്രതിഭാസങ്ങളായതു കൊണ്ട് വിഷയത്തില്‍ നിയമനിര്‍മാണ തലത്തിലാണ് ഇടപെടലുകള്‍ വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. സിഖ് സമുദായത്തെ നിന്ദിക്കുന്ന തരത്തിലുള്ള ഫലിതങ്ങള്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് പോലുള്ള പൊതുമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച വിവിധ ഹരജികളില്‍ മാര്‍ച്ച് 27നു വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."