HOME
DETAILS

മസ്ജിദ് ഉദ്ഘാടനം ചെയ്തു

  
backup
May 28 2016 | 22:05 PM

%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%81-2

കുന്നുംകൈ : പരപ്പ ക്ലായിക്കോട് പുതുതായി നിര്‍മിച്ച പള്ളിയുടെ ഉദ്ഘാടനം മഗ്‌രിബ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി കാഞ്ഞങ്ങാട് സംയുക്ത  ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ നിര്‍വഹിച്ചു. തുടര്‍ന്ന്  പൊതു സമ്മേളനവും കോയിക്കുട്ടി മുസ്ല്യാര്‍ അനുസ്മരണവും നടന്നു. സംയുക്ത ജമാഅത്ത് ജനറല്‍സെക്രട്ടറി  ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷനായി. സിറാജുദ്ദീന്‍ ദാരിമി കക്കാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ മുഖ്യ അതിഥിയായിരുന്നു. അബുഫിദ ബദരി അല്‍ റഷാദി, അഷ്‌റഫ് ഫൈസി, സഹല്‍ അസ്ഹരി, അബ്ദുല്ല ഹാജി വേങ്ങച്ചേരി പ്രസംഗിച്ചു. ഷൗക്കത്ത് എന്‍.ആര്‍.സി സ്വാഗതവും റംഷീദ് എന്‍.ആര്‍.സി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."