HOME
DETAILS

കേരളം കര്‍ണാടകയോടും തോറ്റു

  
backup
January 15, 2018 | 3:07 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b5%8b%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a4%e0%b5%8b%e0%b4%b1


വിഴിനഗരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ കേരളത്തിന് തോല്‍വി. കര്‍ണാടകക്കെതിരായ പോരാട്ടത്തില്‍ 20 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. ജയം തേടിയിറങ്ങിയ കേരളത്തിന്റെ പോരാട്ടം 19.2 ഓവറില്‍ 161 റണ്‍സില്‍ അവസാനിപ്പിച്ചാണ് കര്‍ണാടക വിജയം സ്വന്തമാക്കിയത്. ഇത്തവണയും കേരളത്തിന് മികച്ച തുടക്കം കിട്ടിയിട്ടും ഓപണര്‍മാര്‍ ഒഴികെയുള്ളവര്‍ അവസരം കളഞ്ഞുകുളിക്കുകയായിരുന്നു. ഓപണര്‍മാരായ സഞ്ജു സാംസണ്‍ 41 പന്തില്‍ 71 റണ്‍സും സഹ ഓപണര്‍ വിഷ്ണു വിനോദ് 26 പന്തില്‍ 46 റണ്‍സെടുത്ത് മിന്നല്‍ തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 9.3 ഓവറില്‍ ചേര്‍ത്തത് 109 റണ്‍സ്. സ്‌കോര്‍ 128ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റായി സഞ്ജുവും മടങ്ങിയതോടെ കേരളം തകര്‍ച്ചയും തുടങ്ങി. പിന്നീട് ചടങ്ങ് തീര്‍ക്കേണ്ട ബാധ്യതയേ കര്‍ണാടകയ്ക്കുണ്ടായുള്ളു. അവസാന എട്ട് വിക്കറ്റുകള്‍ കേരളം 33 റണ്‍സ് ചേര്‍ക്കുന്നതിനിടെ കളഞ്ഞാണ് തോല്‍വി ഇരന്നു വാങ്ങിയത്. കര്‍ണാടകയ്ക്കായി പ്രവീണ്‍ ഡുബെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടി കര്‍ണാടക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍ മയാങ്ക് അഗര്‍വാളിന്റെ മികച്ച ബാറ്റിങാണ് കര്‍ണാടകയ്ക്ക് പൊരുതാകുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരം 58 പന്തില്‍ 86 റണ്‍സെടുത്തു. സമര്‍ത് (27), കെ ഗൗതം (21) എന്നിവരും ചെറുത്തുനിന്നു. കേരളത്തിനായി കെ.എം ആസിഫ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  10 minutes ago
No Image

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും

National
  •  44 minutes ago
No Image

കുട്ടികൾക്ക് സമൂഹമാധ്യമ വിലക്ക്: ഓസ്‌ട്രേലിയൻ മാതൃകയിൽ ഗോവയും നിയന്ത്രണത്തിലേക്ക്

National
  •  8 hours ago
No Image

'സഞ്ജുവിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, വരാനിരിക്കുന്നത് വെടിക്കെട്ട്'; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി മോണി മോർക്കൽ

Cricket
  •  8 hours ago
No Image

സുസ്ഥിര വികസനം ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈനില്‍ ആഗോള ഫോറം

bahrain
  •  9 hours ago
No Image

ആസിഡ് ആക്രമണം: പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി ഇരയ്ക്ക് നൽകിക്കൂടെ? കർശന നിയമനിർമ്മാണത്തിന് സുപ്രീം കോടതി നിർദ്ദേശം

Kerala
  •  9 hours ago
No Image

ഈ തൊഴിൽ മേഖലയിലെ സ്വദേശിവൽക്കരണം 55 ശതമാനമാക്കി സഊദി; നിയമം ലംഘിച്ചാൽ കനത്ത പിഴ

Saudi-arabia
  •  9 hours ago
No Image

പറയാനുള്ളത് നേതൃത്വത്തോട് പറയും; 'ദുബൈയിലെ ചർച്ച' മാധ്യമ സൃഷ്ടിയെന്നും ശശി തരൂർ

Kerala
  •  9 hours ago
No Image

ബഹ്‌റൈന്‍-യുകെ സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ചര്‍ച്ച

bahrain
  •  9 hours ago
No Image

ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനം ഉത്പന്നങ്ങള്‍ക്കും വിപണി പ്രവേശനം; യൂറോപ്യന്‍ യൂനിയനുമായുള്ള കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇങ്ങനെ

Kerala
  •  9 hours ago