സഊദി കോടീശ്വരന് തലാല്‍ രാജകുമാരന് ഒത്തുതീര്പ്പിന്നു തയ്യാറായതായി സൂചന
റിയാദ്: അഴിമതിക്കേസില്‍ പിടിയിലായ സഊദി കോടീശ്വരനും ബിസിനസ് രംഗത്ത് ലോകത്ത് മുന്‍ നിരക്കാരനും സഊദി രാജകുംടുംബാങ്കവുമായ അല്‍ വലീദ് രാജകുമാരന് ഒത്തു തീര്‍പ്പ് ചര്‍ച്ചക്ക് തയ്യാറായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തടങ്കലില്‍ നിന്നും പുറതിരങ്ങുന്നതിനായി സഊദി അധികൃതരുമായി ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും സഊദി മുന്നോട്ട് വെച്ച നിബന്ധനകളോട് അദ്ദേഹം ഇപ്പോള്‍ സമ്മതമറിയിചിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ തുടരുകയാണെന് അധികൃതരെ ഉദ്ധരിച്ചെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
നിരവധി ഉപാധികള്‍ മുന്നോട്ട് വെച്ചെങ്കിലും ഒന്നും സ്വീകാര്യമായിട്ടില്ല. ഗവണ്മെന്റ്റ് ഉദേശിച്ച നിലവാരത്തിലേക്ക് അദേഹത്തിന്റെ ഉപാധികള്‍ ഉയര്‍ന്നിട്ടില്ല. അദ്ദേഹം അധികൃതര്‍ക്ക് മുന്നില്‍ വെച്ച ഉപാധികള്‍ക്ക് അറ്റോര്‍ണി ജനറല്‍ അംഗീകാരം നല്‍കിയിട്ടുമില്ലെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കിങ്ങ്ഡം ഹോള്‍ഡിംഗ് കമ്പനി ഉടമയും നിരവധി ഭീമന് കമ്പനികളില്‍ ഷെയര്‍ ഉടമയുമായ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ ഇക്കഴിഞ്ഞ നവംബറിലാണ് കിരീടവകാശിയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതി അറസ്റ്റു ചെയ്തു തടവിലാക്കിയത്.
മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം, തലാല്‍ രാജകുമാരന് സഊദി ഗവണ്മെന്റിലേക്ക് പണം സംഭാവന ചെയ്യാന്‍ സന്നധമായെന്നും എന്നാല്‍, ഇത്തരം ഒരു ഒതുതീര്പ്പിന്നു ഗവണ്മെന്റ്റ് തയ്യറായില്ല എന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, പുതിയ ഒത്തു തീര്‍പ്പ് ചര്‍ച്ചകളെ കുറിച്ചു കിങ്ങ്ഡം ഹോള്‍ഡിംഗ് കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അറസ്റ്റിലായ മറ്റു പ്രമുഖരില്‍ ഭൂരിഭാഗവും അഴിമതി പണമായി ഗവണ്മെന്റ്റ് കണ്ടെത്തിയ പണം മുഴുവന്‍ പൊതു ഖജനാവിലേക്ക് തിരിച്ചു നല്‍കിയാണ് ഒത്തു തീര്‍പ്പിലെത്തി പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."