HOME
DETAILS
MAL
ഇ.കെ ദിവാകരന് രാജിവച്ചു
backup
May 28 2016 | 22:05 PM
വടക്കാഞ്ചേരി: സംസ്ഥാന സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്മാന് ഇ.കെ ദിവാകരന് തല്‍സ്ഥാനം രാജിവച്ചു. രാജിക്കത്ത് സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് സമര്‍പ്പിച്ചതായി ദിവാകരന് അറിയിച്ചു.
2011 ഒക്ടോബറിലാണ് യു.ഡി.എഫ് സര്‍ക്കാരിന് കീഴില്‍ ദിവാകരന് ബോര്‍ഡിന്റെ വൈസ് ചെയര്മാന് പദവി ഏറ്റെടുത്തത്. അന്ന് മുതല്‍ 2016 മെയ് 26 വരെ റിസ്ക്ക് ഫണ്ടില്‍ നിന്ന് 177 കോടി 25 ലക്ഷത്തി 57 ആയിരത്തി 997 രൂപയുടെ ധനസഹായമായി നല്‍കിയതായും റിസ്ക്ക് ഫണ്ടില്‍ 4,129 സംഘങ്ങളും, ക്ഷേമ വികസന പദ്ധതിയില്‍ 2,703 സംഘങ്ങളും അംഗങ്ങളായതായും ദിവാകരന് അറിയിച്ചു. ചുമതലയേറ്റെടുക്കുമ്പോള്‍ 2 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു ബോര്‍ഡ്. ഏഴര വര്‍ഷത്തിനുള്ളില്‍ 12 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ ധനസഹായമായി അനുവദിച്ചതെന്നും ദിവാകരന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ADVERTISEMENT