ഉദ്ഘാടനത്തിനൊരുങ്ങി മടിക്കൈ സോളാര്‍ പാര്‍ക്ക്: കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ എത്തും
അമ്പലത്തറ: ജില്ലയില്‍ നിന്ന് ആദ്യമായി പൊതു മേഖലയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുവെന്ന ഖ്യാതിയുമായി മടിക്കൈ അമ്പലത്തുകര വെള്ളുടയിലെ സോളാര്‍ പാര്‍ക്ക് കമ്മിഷന്‍ ചെയ്യാനൊരുങ്ങുന്നു. മാര്‍ച്ച് ആദ്യവാരത്തോടെ സോളാര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയലാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനത്തിനെത്തുക. പാര്‍ക്കില്‍ നിന്ന് ട്രയല്‍ റണ്‍ നേരത്തെ തന്നെ നടത്തിയിരുന്നു. വിജയകരമായതോടെ 20 മെഗാ വാട്ട് വൈദ്യുതി മാവുങ്കാല്‍ വഴി മൈലാട്ടിയിലേക്ക് പ്രസരണം ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിയ പദ്ധതിയാണ് കമ്മിഷനു തയാറായിരിക്കുന്നത്.
600 കോടി രൂപ ചെലവില്‍ പൂര്‍ത്തിയായ പദ്ധതിയുടെ തുടക്കത്തില്‍ 100 മെഗാ വാട്ട് വൈദ്യുതി ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കും. മാവുങ്കാല്‍ സബ് സ്റ്റേഷനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരെയാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. മാവുങ്കാലിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ടവറുകളുടെ നിര്‍മാണം മാസങ്ങള്‍ക്ക് മുമ്പ് തന്നെ പുര്‍ത്തിയായിരുന്നു.
ഇവിടെ നിന്നും മൈലാട്ടിയിലെ 110 കെ. വി. സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിച്ചാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. കെ.എസ്.ഇ.ബിയാണ് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ സോളാര്‍ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നും വാങ്ങിയ 484 ഏക്കര്‍ സ്ഥലത്ത് ന്യൂഡല്‍ഹി ആസ്ഥാനമായ റിന്യുവല്‍ ആന്റ് എനര്‍ജി ഡവലപ്‌മെന്റ് ഏജന്‍സിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് 25 കേന്ദ്രങ്ങളില്‍ സോളാര്‍ പാര്‍ക്കുകള്‍ അനുവദിച്ചപ്പോള്‍ സംസ്ഥാനത്ത് കാസര്‍കോട് ജില്ലയ്ക്ക് മാത്രമാണ് ലഭിച്ചത്.
കരിന്തളം, പൈവളിഗെ എന്നിവിടങ്ങളിലും അനുവദിച്ചിട്ടുണ്ട്. പാര്‍ക്കിന്റെ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വൈദ്യുതി വിതരണ രംഗത്ത് ജില്ലയ്ക്ക് സ്വയം പര്യാപ്തത കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."