ബി.സി.സി.ഐയിലെ ഭരണമാറ്റം: അണ്ടര്‍ 19 ടീം പ്രതിസന്ധിയില്‍
ന്യൂഡല്‍ഹി: ബി.സി.സി.ഐയിലെ ഭരണമാറ്റത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ ജൂനിയര്‍ തലത്തിലേക്കും പ്രതിഫലിക്കുന്നു. അണ്ടര്‍ 19 ടീമാണ് ഏറ്റവും ദുരിതത്തിലായിരിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടനെതിരേയുള്ള പരമ്പരയില്‍ കളിക്കുകയാണ് അണ്ടര്‍ 19 ടീം. എന്നാല്‍ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും പണം ലഭിക്കുന്നില്ലെന്ന് ടീമംഗങ്ങള്‍ പറയുന്നു.
കളിക്കാര്‍ക്ക് മാത്രമല്ല കോച്ച് രാഹുല്‍ ദ്രാവിഡിനും പണം ലഭിക്കുന്നില്ലെന്നാണ് ടീം വൃത്തങ്ങള്‍ നല്കുന്ന സൂചന. ക്രിക്കറ്റ് ബോര്‍ഡിന്റെ സെക്രട്ടറിയാണ് സാധാരണ ടീമിന് വേണ്ട പണം അനുവദിക്കുക. എന്നാല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അജയ് ഷിര്‍ക്കെ പുറത്തായതോടെ പ്രതിസന്ധി ആരംഭിക്കുകയായിരുന്നു. ജൂനിയര്‍ താരങ്ങള്‍ക്ക് 6,800 രൂപയാണ് ദിവസേന ലഭിക്കുന്ന പണം. എന്നാല്‍ ഇത് ലഭിക്കാത്തതിനാല്‍ പല താരങ്ങളും സ്വന്തം വീട്ടില്‍ നിന്ന് വാങ്ങിയാണ് ചെലവുകള്‍ നടത്തുന്നത്. പണമിടപാട് നടത്തണമെങ്കില്‍ പുതിയ ഭരണസമിതിയുടെ അനുമതി ആവശ്യമാണ്.
ഇതുസംബന്ധിച്ച് ടീമംഗങ്ങള്‍ പുതിയ സമിതിക്ക് കത്തയച്ചു. പ്രഭാത ഭക്ഷണം അതാത് സംസ്ഥാനങ്ങളാണ് ഏര്‍പ്പാട് ചെയ്യുന്നത്. എന്നാല്‍ ഉച്ചഭക്ഷം ലഭിക്കാന്‍ ടീമിന് കഷ്ടപ്പെടാനാണെന്ന് ഒരു താരം പ്രതികരിച്ചു. അതേസമയം ടീമിന്റെ ആവശ്യങ്ങളോട് പുതിയ ഭരണ സമിതി അനുകൂലമായി പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."