കഠിനംകുളം, അഴൂര്‍ പ്രദേശങ്ങളില്‍ കായല്‍ കൈയേറ്റം വ്യാപകം
കഠിനംകളം: അഴൂര്‍ ,കഠിനംകുളം, പഞ്ചായത്ത് പ്രദേശങ്ങളില്‍ കായല്‍കൈയേറ്റവും നീര്ച്ചാല് നികത്തലും വ്യാപകമാകുന്നു.മാസങ്ങളായി വന്‍തോതില്‍ നടന്നു വരുന്ന ഈ നിയമലംഘനത്തിനെതിരേ അധികൃതര്‍ കണ്ണടക്കുകയാണ്.
കഠിനംകുളം പഞ്ചായത്തില്‍ കഠിനംകുളം കായലിനോട് ചേര്‍ന്ന കരിച്ചാറ, ചാന്നാങ്കര ,കഠിനംകുളം, ചേരമാന്‍ തുരുത്ത് പ്രദേശങ്ങളിലും അഴൂര്‍ പഞ്ചായത്തിലെ കൊച്ച് തുരുത്ത്, കൊട്ടാരം തുരത്ത്, മാടന്‍വിള, അഴൂര്‍, പെരുംങ്ങുഴിഭാഗങ്ങളിലുമാണ് വ്യാപകമായി നിയമലംഘനം നടക്കുന്നത്.
ഇതിനു പുറമേ കഠിനംകുളം കായലില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്ക് വരുന്നതോടുകളും ഇതിന് അനുബന്ധമായുള്ള നീര്‍ച്ചാലുകളും നികത്തുന്നതും വ്യാപകമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കഠിനംകുളം പഞ്ചായത്തില്‍പെട്ട മസ്താന് മുക്ക് പരുത്തി ഏലായുടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുള്ള നീര്‍ച്ചാലുകള്‍ നികത്താനായി മണ്ണ് കൊണ്ടു വന്ന രണ്ട് ടിപ്പര്‍ ലോറികള്‍ നാട്ടുകാരുടെ സഹായത്തോടെ പൊലിസ് പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്കി.
അടുത്തിടെ അഴൂര്‍ പഞ്ചായത്തില്‍പ്പെട്ട കൊട്ടാരംതുരുത്ത് കൊച്ചുതുരുത്ത് പാലത്തിന് സമീപത്തെ കായല്‍ സ്വകാര്യ വ്യക്തി വലിയ തോതില്‍ കൈയേറിയിട്ടും അധികൃതര്‍ ഇടപെട്ടിരുന്നില്ല. നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയിട്ടും ഫലമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."