HOME
DETAILS
MAL
സംസ്ഥാനത്തെ ആദ്യ മൊബൈല്‍ ക്രഷ് ഉദ്ഘാടനം ഇന്ന്
backup
January 17 2018 | 04:01 AM
കൊച്ചി: നിര്‍മാണമേഖലയിലും മറ്റ് തൊഴില്‍മേഖലയിലും പ്രവര്‍ത്തിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ പരിപാലിക്കുന്നതിനുള്ള സംസ്ഥാനത്തെ ആദ്യത്തെ മൊബൈല്‍ ക്രഷ് വെല്ലിങ്ടണ്‍ ഐലന്റില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ ആറു മാസം മുതല്‍ മൂന്നു വയസുവരെയുള്ള കുട്ടികളുടെ പകല്‍സമയത്തെ പരിചരണമാണ് ക്രഷിന്റെ ലക്ഷ്യം. ഉച്ചയ്ക്ക് രണ്ടു മണിക്ക് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിര്‍വഹിക്കും. കൊച്ചി അര്‍ബന്‍ (2) ശിശു വികസന ഓഫിസിനാണ് ക്രഷിന്റെ ചുമതല. കുട്ടികളുടെ സമഗ്രവികാസം സാധ്യമാക്കുന്ന പരിചരണ ശൈലിക്കൊപ്പം പോഷകാഹാര വിതരണവും ക്രഷ് വിഭാവനം ചെയ്യുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ പ്രവര്‍ത്തിക്കുന്ന ക്രഷിന്റെ നടത്തിപ്പിനായി നാല് ജീവനക്കാരെയും നിയോഗിക്കും. 25 കുട്ടികളെ ക്രഷില്‍ പ്രവേശിപ്പിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."