നവവധുവിന്റെ ദുരൂഹമരണം: ആത്മഹത്യാകുറിപ്പും ഡയറിയും കണ്ടെടുത്തു
ശ്രീകണ്ഠപുരം:പ്രണയവിവാഹം കഴിഞ്ഞു നാലുമാസം പിന്നിട്ട കോളജ് വിദ്യാര്‍ഥിനി വിഷംകഴിച്ചു മരിച്ച സംഭവത്തില്‍ ആത്മഹത്യകുറിപ്പും ഡയറിയും പൊലിസ് കണ്ടെടുത്തു. കേസന്വേഷിക്കുന്ന കുടിയാന്മല എസ്.കെ കെ.ജി വിപിന്‍കുമാര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ എരുവേശി പൂപ്പറമ്പിലെ ഭര്‍തൃവീട്ടില്‍ നിന്നു രണ്ട് ആത്മഹത്യാകുറിപ്പുകളും ഒരു ഡയറിയും കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് നിടുവാലൂര്‍ സ്വദേശി ആന്മരിയ(18) ഭര്‍തൃവീട്ടില്‍ വിഷംകഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവമാതാ കോളജിലെ ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിനിയായ ആന്മരിയ വീട്ടുകാരുടെ എതിര്‍പ്പു മറികടന്നാണ് പൂപ്പറമ്പ് സ്വദേശിയായ ബസ്ഡ്രൈവര്‍ സുബിനെ വിവാഹം ചെയ്തത്. മരണവുമായി ബന്ധപ്പെട്ടു ഇന്നലെ സുബിനിനെ പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ആത്മഹത്യകുറിപ്പും ഡയറിയും കണ്ടെത്തിയത്. ആരെയും കുറ്റപ്പെടുത്തുന്നില്ല, തെറ്റുപറ്റിയത് എനിക്കാണെന്നു തുടങ്ങുന്ന കുറിപ്പില്‍ ജീവിതത്തിലെ പ്രതീക്ഷയുടെ കിരണങ്ങള്‍ പൂര്‍ണമായും അസ്തമിച്ച ഒരാളുടെ അവസ്ഥ വിളിച്ചോതുന്നതായിരുന്നു കുറിപ്പ്. ആന്മരിയയുടെ മാതാവ് ആനിക്കും മറ്റൊന്നു ഭര്ത്താവിനുമുള്ളതായിരുന്നു. ഡയറിക്കുറിപ്പിലും ഇത്തരം പരാമര്‍ശമുണ്ട്. പ്രണയത്തിനൊടുവില്‍ വിവാഹിതയായ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സുബിനെ കഴിഞ്ഞ ദിവസം പൊലിസ് ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."