HOME
DETAILS
MAL
വിജയ് മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടനെ അറിയിച്ചു
backup
February 09 2017 | 19:02 PM
ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് കടമെടുത്ത് രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ആവശ്യമുന്നയിച്ചുള്ള കത്ത് വിദേശ കാര്യമന്ത്രാലയം ബ്രിട്ടന് കൈമാറി. ഇക്കാര്യം ആവശ്യപ്പെട്ട് സി.ബി.ഐയുടെ കത്താണ് ബ്രിട്ടീഷ് ഹൈക്കമിഷന് കൈമാറിയത്.
മല്യക്കെതിരേ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ട്. 2016 മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."