കാണാതായ പ്രവാസി മലയാളിയെ കൊലപ്പെടുത്തിയെന്ന് മകന്
ചെങ്ങന്നൂര്‍: കാണാതായ അമേരിക്കന്‍ മലയാളി വ്യവസായി ജോയി.വി.ജോണിനെ കൊലപ്പെടുത്തിയെന്ന് മകന്റെ കുറ്റസമ്മതം. വെടിവെച്ചു കൊലപ്പെടുത്തിയശേഷം കത്തിച്ച് പുഴയില്‍ ഒഴുക്കിയതായി കസ്റ്റഡിയിലായ മകന് ഷെറിന് ജോണ്‍ കുറ്റസമ്മതം നടത്തിയതായി പൊലിസ് പറഞ്ഞു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് കരുതപ്പെടുന്നു.മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇന്നലെ വൈകീട്ടോടെയാണ് കോട്ടയത്തെ ഹോട്ടലില്‍ വെച്ച് ഷെറിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. മെയ് 25 മുതല്‍ ഇരുവരെയും കാണാനില്ലെന്ന് ജോയിയുടെ ഭാര്യ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ട്രാഫിക് പൊലിസിന്റെ ക്യാമറയില്‍ പതിഞ്ഞ ഷെറിന്റെ കാറിന്റെ ദൃശ്യങ്ങളാണ് സംഭവത്തിന്റെ ചുരുളഴിക്കാന്‍ പൊലിസിനെ സഹായിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ഷെറിന് കുറ്റം സമ്മതിച്ചു.
ചെങ്ങന്നൂരില്‍ ജോയ് വി ജോണിന്റെ ഉടമസ്ഥതയിലുള്ള നാലുനില കെട്ടിടത്തിന്റെ ഗോഡൗണില്‍ വെച്ചാണ് കൃത്യം നടത്തിയത്.സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പിടിവലിക്കിടെ ഷെറിന് പിതാവിന്റെ കയ്യിലുണ്ടായിരുന്ന തോക്കുകൊണ്ട് വെടിവെക്കുകയായിരുന്നു. പിന്നീട് പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പമ്പയാറ്റില്‍ ഒഴുക്കിയെന്നും ഷെറിന് പൊലിസിനോട് പറഞ്ഞു. കൃത്യത്തിനുപയോഗിച്ച തോക്ക് ഷെറിന്റെ പക്കല്‍ നിന്നും പൊലിസ് കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."