മസായെന്‍ അല്‍ ഇബെല്‍ പാരമ്പര്യോത്സവത്തിനു റിയാദ് ആതിഥ്യമരുളും
ജിദ്ദ: ഒട്ടക സൗന്ദര്യ മത്സരമായ മസായെന്‍ അല്‍ ഇബെല്‍ മേളയ്ക്ക് റിയാദ് ആതിഥ്യമരുളും.
30000 ഒട്ടകങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. അടുത്തമാസം 19 മുതല്‍ ഏപ്രില്‍ പതിനഞ്ച് വരെയാണ് മത്സരം നടക്കുക. ഇരുപതു ലക്ഷം പേര്‍ മേള കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജകുടുംബാംഗങ്ങളും പ്രശസ്തരായ സിനിമ, കായികതാരങ്ങളും ഡിസൈനര്‍മാരും അടക്കമുളളവര്‍ മേളയ്‌ക്കെത്തും.
കിംഗ് അബ്ദുള്‍ അസീസ് ദരാത് അക്കാഡമിയാണ് മേള സംഘടിപ്പിക്കുന്നത്. രാജ്യത്ത് ഒട്ടകങ്ങള്‍ക്ക് ഉളള പ്രാധാന്യം വിളിച്ചോതുന്നതാണ് മേള.
യാത്രാമാര്‍ഗം കാറുകള്‍ കയടക്കിയെങ്കിലും ഇന്നും പലരും യാത്രകള്‍ക്കായി ഒട്ടകത്തെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. യാത്രമാര്‍ഗമെന്നതിന് പുറമെ പാലിനും തുകലിനും മറ്റുമായും വന്‍തോതില്‍ ഈ മൃഗത്തെ ആശ്രയിച്ചിരുന്നു.
മരുഭൂമിയിലെ ജീവിതത്തിന്റെ യഥാര്‍ത്ഥപ്രതിഫലനവും സമ്പത്തിന്റെ അടയാളവുമാണ് ഒട്ടകങ്ങള്‍. ധാരാളം ഒട്ടക ഉടമകള്‍ മേളയില്‍ തങ്ങളുടെ മൃഗങ്ങളെ അണിനിരത്തുന്നു. ബെദൂയിന്‍ ജീവിതത്തില്‍ അവഗാഹം നേടിയ ഒരു സംഘമാണ് മേളയിലെ വിധികര്‍ത്താക്കള്‍.
അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. വര്‍ണം, നിറം, തലയുടെ വലുപ്പം, അധരങ്ങള്‍, കളുത്തിന്റെ നീളം മുതുകിലെ മുഴയുടെ ഉയരം കണ്ണിന്റെ വലുപ്പംതുടങ്ങിയവ സൗന്ദര്യത്തില്‍ ആധാരമാക്കുന്നുണ്ട്.
ഇത്തവണ ഇതാദ്യമായി ഇ-രജിസ്‌ട്രേഷനും മേളയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരത്തിനെത്തുന്നവരില്‍ എണ്‍പത് ശതമാനവും സൗദി അറേബ്യയിലെ റിയാദിലും കിഴക്കന്‍ പ്രവിശ്യയില്‍നിന്നു ഉള്ളവരാണ്.
20ശതമാനം പേര്‍ യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമെത്തും. മേളയോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. കവിയരങ്ങ്, നാടന്‍ പാട്ടുകള്‍, ഭക്ഷണമേള, ഒട്ടകലേലം തുടങ്ങിയവയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."