ജെ.ഡി.യു മുന്നണിമാറ്റം പ്രസക്തമല്ല: പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ജനതാദള്‍ (യു) വന്നതും പോയതും യു.ഡി.എഫിനെ സംബന്ധിച്ചു പ്രസക്തമല്ലെന്ന് മുസ്ലിംലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജെ.ഡി.യു വന്നതാണ് യു.ഡി.എഫ് ഭരണം നേടിയതെന്ന് ആരും പറയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതുപോലെ ജെ.ഡി.യു യു.ഡി.എഫ് വിട്ടാലും ഇന്നത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാണു ജനങ്ങള്‍ നടത്തുന്നതെന്നും മുന്നണിയില്‍ എത്ര അംഗങ്ങളുണ്ടെന്നു നോക്കിയല്ല വോട്ടുചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫില്‍ വരുമോ ഇല്ലയോ എന്നു പറയേണ്ടത് അവരാണ്. ഏതു രാഷ്ട്രീയ കാലാവവസ്ഥയെ നേരിടാനും യു.ഡി.എഫ് സജ്ജമാണ്.
ഇന്നത്തെ സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ യു.ഡി.എഫ് ജയിക്കും. കേരളാ കോണ്‍ഗ്രസ് സ്വതന്ത്ര നിലപാടാണു സ്വീകരിച്ചത്. അവര്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍, കേരളാ കോണ്‍ഗ്രസ് യു.ഡി.എഫില്‍ തിരിച്ചെത്തണമന്നാണു യു.ഡി.എഫ് നിലപാട്. സമയമാകുമ്പോള്‍ അവരുടെ നിലപാട് വ്യക്തമാക്കട്ടെ.
25നു ചേരുന്ന യു.ഡി.എഫ് യോഗം ഇക്കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."