HOME
DETAILS
MAL
ആസ്‌ത്രേലിയന്‍ ഓപണ്‍: ഫെഡറര്‍ ക്വാര്‍ട്ടറില്‍
backup
January 22 2018 | 10:01 AM
മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നീസില്‍ സ്വിറ്റ്‌സര്‍ലാന്റിന്റെ സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍. ഹംഗറിയുടെ മാര്‍ട്ടണ്‍ ഫുക്‌സോവിക്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 7-6, 6-2.
നിലവിലെ ചാംപ്യനായ ഫെഡറര്‍ ജയത്തോടെ മറ്റൊരു റെക്കോര്‍ഡും നേടി. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ആസ്‌ത്രേലിയന്‍ ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോര്‍ഡും ഇനി ഫെഡറര്‍ക്ക് സ്വന്തം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."