HOME
DETAILS

ഓഖിയും ഭരണസ്തംഭനവും: ഗവര്‍ണര്‍ക്കുമുന്നില്‍ പ്രതിപക്ഷ പ്രതിഷേധം

  
backup
January 22, 2018 | 8:31 PM

%e0%b4%93%e0%b4%96%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ad%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%97%e0%b4%b5%e0%b4%b0



തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനു നിയമസഭയിലെത്തിയ ഗവര്‍ണര്‍ക്കു മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം. ഓഖി, ഭരണസ്തംഭനം, തോമസ് ചാണ്ടി തുടങ്ങിയ വിഷയങ്ങളെടുത്താണ് പ്രതിപക്ഷം പ്രതിഷേധ സ്വരമുയര്‍ത്തിയത്.
'ഓഖി ദുരന്തം: സര്‍ക്കാര്‍ വീഴ്ചയ്ക്കു മാപ്പില്ല, തിരിച്ചെത്തിക്കുമോ ഇവരെ' എന്നെഴുതിയ ബാനറുമായാണ് യു.ഡി.എഫ് അംഗങ്ങള്‍ സഭയിലെത്തിയത്. ഓഖി ദുരന്തവേളയില്‍ കടലില്‍പോയി തിരിച്ചെത്താത്തവരുടെ ചിത്രങ്ങളും ബാനറിലുണ്ടായിരുന്നു.
സഭയിലെത്തിയ ഗവര്‍ണര്‍ പി. സദാശിവം സ്പീക്കറുടെ വേദിയില്‍കയറി നയപ്രഖ്യാപന പ്രസംഗത്തിനൊരുങ്ങുമ്പോള്‍ പ്രതിപക്ഷം ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തിക്കാട്ടി ശബ്ദമുയര്‍ത്തി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം അറിയിക്കുകയും ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരെ തിരിച്ചെത്തിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നയപ്രഖ്യാപന പ്രസംഗത്തിനുശേഷം ഇതേക്കുറിച്ച് സംസാരിക്കാമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിനോടു പറഞ്ഞു. തുടര്‍ന്ന് ബാനറുകളും പ്ലക്കാര്‍ഡുകളും താഴ്ത്തിവച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇരുന്നു. ഗവര്‍ണറുടെ പ്രസംഗത്തിന് അവര്‍ തടസം സൃഷ്ടിച്ചില്ല. ഗവര്‍ണറുടെ പ്രസംഗം പൂര്‍ത്തിയായശേഷം പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് ഇക്കാര്യം പറഞ്ഞുതുടങ്ങിയെങ്കിലും അതു ശ്രദ്ധിക്കാന്‍ നില്‍ക്കാതെ ഗവര്‍ണര്‍ സ്പീക്കറുടെ വേദിയിയില്‍നിന്ന് ഇറങ്ങി നടന്നു. പ്രതിപക്ഷത്തെ പ്രമുഖരുമായി കുശലംപറഞ്ഞ ശേഷം ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമൊപ്പം പുറത്തേക്കു പോകുമ്പോഴും പ്രതിപക്ഷം ശബ്ദമുയര്‍ത്തി പ്രതിഷേധം അറിയിച്ചു. ചിലര്‍ 'ഗവര്‍ണര്‍ സാര്‍, അന്ത പാവങ്ങളെ കാപ്പാത്തുങ്കോ' എന്ന് തമിഴ് കലര്‍ത്തി പറഞ്ഞത് ആസ്വദിച്ച് ഗവര്‍ണര്‍ പുറത്തേക്കു പോയി. ഒന്നര മണിക്കൂര്‍ എടുത്താണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്

International
  •  12 minutes ago
No Image

സഊദിയിൽ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവത്കരണം: കൂടുതൽ തസ്തികകളിൽ സ്വദേശികളെ നിയമിക്കും; നിയമനം അടുത്ത വർഷം മുതൽ

Saudi-arabia
  •  20 minutes ago
No Image

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

Kerala
  •  30 minutes ago
No Image

ചെങ്കടലില്‍ കേബിള്‍ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു; യുഎഇയുടെ ഇന്റര്‍നെറ്റ് സംവിധാനം തടസപ്പെടില്ല

uae
  •  20 minutes ago
No Image

യുഎഇ പെട്രോൾ, ഡീസൽ വില: നവംബറിലെ കുറവ് ഡിസംബറിലും തുടരുമോ എന്ന് ഉടൻ അറിയാം

uae
  •  an hour ago
No Image

ഡി.കെ ശിവകുമാര്‍ വൈകാതെ മുഖ്യമന്ത്രിയാവും, 200 ശതമാനം ഉറപ്പെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ഇഖ്ബാല്‍ ഹുസൈന്‍

National
  •  an hour ago
No Image

മലാക്ക കടലിടുക്കില്‍ തീവ്രന്യൂനമര്‍ദ്ദം 'സെന്‍ യാര്‍' ചുഴലിക്കാറ്റായി; പേരിട്ടത് യു.എ.ഇ

National
  •  an hour ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; വിമാനത്താവളത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ പാലിച്ചാൽ മതി; നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി 

Kerala
  •  3 hours ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago