HOME
DETAILS

രണ്ടാഴ്ചക്കുള്ളില്‍ രണ്ട് ബന്ദുമായി കര്‍ണാടക

  
backup
January 22, 2018 | 9:14 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d


ബംഗളൂരു: രണ്ടാഴ്ചക്കുള്ളില്‍ കര്‍ണാടകയില്‍ രണ്ട് ബന്ദ്. ഈ മാസം 25ന് മഹാദായി നദിയില്‍ നിന്ന് ഗോവ വെള്ളം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു ബന്ദ്. മറ്റൊന്ന് സംസ്ഥാനം തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടയില്‍ ബി.ജെ.പി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ബംഗളൂരു നഗരത്തില്‍ എത്തുന്ന ഫെബ്രുവരി നാലിനാണ് .
കര്‍ണാടകയില്‍ നിന്നുത്ഭവിച്ച് ഗോവയിലൂടെ ഒഴുകുന്ന നദിയാണ് മഹാദായി. ഉത്തര കന്നഡ മേഖലകളിലെ കൃഷി ഈ നദിയില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. എന്നാല്‍ വെള്ളം വിട്ടുല്‍കാന്‍ ഗോവ തയാറാകാത്തത് വലിയ പ്രതിഷേധമാണ് കര്‍ണാടകയില്‍ ഉണ്ടാക്കുന്നത്. ഇതിന്റെ ഭാഗമായാണ് 25ന് ബന്ദ് നടത്തുന്നത്. കഴിഞ്ഞ 30 വര്‍ഷമായി ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഈ നദിയെ ചൊല്ലി രൂക്ഷമായ തര്‍ക്കത്തിലാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ ഗോവ, കര്‍ണാടകയിലെ കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രിക്കുമുന്‍പില്‍ പ്രതിഷേധം അറിയിക്കുന്നതിന്റെ ഭാഗമായാണ് ഫെബ്രുവരി നാലിന് ഹര്‍ത്താല്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു

bahrain
  •  3 days ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് റിയാദിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

തീരാനോവായി സുഹാൻ; സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

കുഞ്ഞുമോനേ...നീ എവിടെ പോയി?; ചിറ്റൂരില്‍ ആറുവയസ്സുകാരനെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിട്ടു, തെരച്ചില്‍ പുനരാരംഭിച്ചു, വീട് വിട്ടിറങ്ങിയത് സഹോദരനോട് പിണങ്ങി

Kerala
  •  3 days ago
No Image

ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  3 days ago
No Image

കൗമാരക്കാർക്ക് ഫോണും ഷോട്‌സും വേണ്ട; നിരോധനം ഏർപ്പെടുത്തി യു.പിയിലെ ഖാപ് പഞ്ചായത്ത്

National
  •  3 days ago
No Image

ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് ബേക്കറി കടയ്ക്കു തീ പിടിച്ചു

Kerala
  •  3 days ago
No Image

ഹൂതികളെ നേരിടാനുള്ള തന്ത്രം; സൊമാലി ലാൻഡിനെ ആദ്യം അംഗീകരിക്കുന്ന രാഷ്ട്രമായി ഇസ്‌റാഈല്‍

International
  •  3 days ago
No Image

രണ്ട് സെക്കൻഡില്‍ 700 കി.മീ വേഗം; റെക്കോഡിട്ട് ചൈനയുടെ മാഗ്‌ലേവ് ട്രെയിന്‍

International
  •  3 days ago
No Image

കുറ്റം ചുമത്താതെ ഡോ. ഹുസാമിനെ ഇസ്‌റാഈല്‍ തടവിലാക്കിയിട്ട് ഒരു വര്‍ഷം

International
  •  3 days ago