HOME
DETAILS
MAL
ഫിഫ റാങ്കിങ്: ഇന്ത്യക്ക് തിരിച്ചടി
backup
February 10 2017 | 19:02 PM
സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. ഒരു സ്ഥാനമിറങ്ങി ഇന്ത്യ 130ാം സ്ഥാനത്ത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇറാനാണു മുന്നില്‍ അവര്‍ 32ാം സ്ഥാനത്ത്.
അര്‍ജന്റീന ഒന്നാം സ്ഥാനത്തും ബ്രസീല്‍ രണ്ടാം സ്ഥാനത്തും തുടരുന്നു. ലോക ചാംപ്യന്മാരായ ജര്‍മനി മൂന്നാമതും കോപ്പ അമേരിക്ക ജേതാക്കളായ ചിലി നാലാമതും ബെല്‍ജിയം അഞ്ചാം സ്ഥാനത്തമുണ്ട്.
ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം നേടിയ കാമറൂണ്‍ റാങ്കിങിലും മികച്ച നേട്ടമുണ്ടാക്കി. ഒറ്റയടിക്ക് 29 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അവര്‍ 33ാം സ്ഥാനത്ത്. നേഷന്‍സ് കപ്പ് പോരാട്ടത്തില്‍ സാന്നിധ്യമില്ലാതിരുന്നിട്ടും ആഫ്രിക്കയില്‍ നിന്നു നൈജീരിയയും നേട്ടമുണ്ടാക്കി. 50ാം സ്ഥാനത്തായിരുന്ന അവര്‍ ഒന്‍പതു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 41ല്‍ എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."